റിയാസ് മൗലവി വധം: പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്ന ഭാര്യയുടെ ഹരജി തള്ളി

കാസര്‍കോട്: പഴയചൂരി മുഹിയദ്ദീന്‍ പള്ളിയില്‍ അതിക്രമിച്ച് കയറി മദ്രസാ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹരജി ജില്ലാ കോടതി തള്ളി. റിയാസ് മൗലവിയുടെ ഭാര്യ കര്‍ണാടക കുടക് ജില്ല ഹൊഡബയിലെ എം.ഇ സെയ്ദ അഡ്വ. സി ഷുക്കൂര്‍ മുഖേന നല്‍കിയ ഹരജിയാണ് ജില്ലാ കോടതി തള്ളിയത്.

കഴിഞ്ഞ മാര്‍ച്ച് 21ന് രാത്രിയാണ് ചൂരി പള്ളിയിലെ മുറിയില്‍ റിയാസ് മൗലവി കഴുത്തറുത്തു കൊലചെയ്യപ്പെട്ടത്. കേസിലെ പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഈകേസില്‍ മാര്‍ച്ച് അഞ്ചിന് വിചാരണ ആരംഭിക്കാനിരിക്കെയാണ് ഹരജി സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കോഴിക്കോട് സ്വദേശി അഡ്വ. അശോകനെ നേരത്തേ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രതികള്‍ക്കെതിരെ കൊലപാതകത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യം നിരവധി സംഘടനകളും രംഗത്ത് വന്നിരുന്നു.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.