തളിയില്‍ കരക്കാട് ശ്രീ ഒടലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം 23 മുതല്‍
തളിപ്പറമ്പ്: തളിയില്‍ കരക്കാട് ശ്രീ ഒടലോട്ട് ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠയും കളിയാട്ട മഹോത്സവവും 23 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
23ന് തന്ത്രി വരവേല്‍പ്പ്, ആചാര്യവരണം, പശു ദാനപുണ്യാഹം, പ്രസാദശുദ്ധി, വാസ്തുഹോമം, വാസ്തുബലി. 24ന് ഗണപതി ഹോമം, ബിംബ ശുദ്ധികലശപൂജകള്‍, കുംഭേശ കര്‍ക്കരി കലശപൂജ, ശയ്യാപൂജ, ജിവാവാഹനം, ധ്യാനാദിവാസം, അധിവാസ ഹോമം. 25ന് കാഴ്ചവരവ്, ദേവപ്രതിഷ്ഠ, ബ്രഹ്മ കലശാഭിഷേകം, പ്രസാദ വിതരണം. 26ന് സന്ധ്യാവേല, ധര്‍മ്മദൈവം പുറപ്പാട്, വിഷ്ണു മൂര്‍ത്തിയുടെ തോറ്റം, കലശം വരവ്. 26ന് പൊട്ടന്‍ ദൈവത്തിന്റെ പുറപ്പാട്, പൊട്ടന്‍ ദൈവത്തിന്റെ അഗ്‌നി പ്രവേശം ഗുളികന്‍, കുറത്തി, വിഷ്ണുമൂര്‍ത്തി, ഒടലോട്ട് ഭഗവതി എന്നീ ദൈവങ്ങളുടെ പുറപ്പാട്, ദൈവങ്ങളുടെ കൂടിയാട്ടം എന്നിവ നടക്കും.

പത്രസമ്മേളനത്തില്‍ ഒ. ഗോപാലന്‍, ഒ. കുമാരന്‍, ഒ. അശോകന്‍, അനില്‍കുമാര്‍ കരക്കാട് പങ്കെടുത്തു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.