ഇരുപത്തിരണ്ടാമത് പ്രോഫ്‌കോണിന് പ്രോജ്ജ്വല സമാപനം



തളിപ്പറമ്പ്: രാജ്യത്തെ 300ലധികം കാമ്പസുകളില്‍ നിുള്ള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളില്‍ ധാര്‍മിക ബോധവും വൈജ്ഞാനിക മുേറ്റത്തിന്റെ കരുത്തും പകർന്നു നല്‍കി  വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ ഭാഗമായി മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം) സംസ്ഥാന സമിതി തളിപ്പറമ്പിൽ സംഘടിപ്പിച്ച ഇരുപത്തിരണ്ടാമത് പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഗ്ലോബല്‍ കോഫറന്‍സിന് ഉജ്ജ്വല സമാപനം. അയ്യായിരത്തിലധികം വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത ത്രിദിന സമ്മേളനം തികഞ്ഞ അച്ചടക്കവും സംഘാടന മികവും കൊണ്ട് ഏറെ ശ്രദ്ധേയമായി.

സമാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍.അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. പ്രോഫ്‌കോൺ ജനറല്‍ കൺവീനര്‍ ഡോ. പി.പി. നസീഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എം.പി. മുഖ്യാതിഥിയായി സംബന്ധിച്ചു. യു.എ.ഇ. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ അജ്മാന്‍, ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സജ്ജാദ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. യു.എ.ഇ. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യ പ്രഭാഷണം നടത്തി. എം.എസ്.എം. സംസ്ഥാന പ്രസിഡണ്ട് എ.പി. മുനവ്വര്‍ സ്വലാഹി, ജനറല്‍ സെക്രട്ടറി പി. ലുബൈബ്, ട്രഷറര്‍ സി. മുഹാസ്, നൂറുദ്ധീന്‍ സ്വലാഹി, സി.എം. അബ്ദുല്‍ഖാലിക്ക്, ഡോ. പി.പി. നസീഫ്, കെ.പി. മുഹമ്മദ് ഷമീല്‍, നിസാര്‍ സ്വലാഹി, എ.പി. അഷ്‌ക്കര്‍ ഇബ്രാഹീം, വി. സെലു അബൂബക്കര്‍, ഇന്‍ഷാദ് സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു.


പഠന സെഷനില്‍ വിസ്ഡം ഇസ്ലാമിക്ക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്, ഡോ: മുഹമ്മദ് കുട്ടി കണ്ണിയന്‍, അഷ്‌കര്‍ ഇബ്രാഹീം, ഫൈസല്‍ മൗലവി, അബൂബക്കര്‍ സലഫി, അബ്ദുല്‍ മാലിക് സലഫി, സി.പി. സലീം എന്നിവര്‍ പ്രഭാഷണം നടത്തി.

ഉന്നത പാഠശാല സിലബസ്സുകളില്‍ ധാര്‍മ്മിക പഠനം ഉള്‍പ്പെടുത്തണം: പ്രോഫ്‌കോ സമാപന സമ്മേളനം
തളിപ്പറമ്പ്: പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാജ്യസ്‌നേഹവും സാമൂഹ്യപ്രതിബദ്ധതയും ഊട്ടിയുറപ്പിക്കാന്‍ പാഠ്യപദ്ധതിയില്‍ ധാര്‍മ്മിക പാഠങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്ന് പ്രോഫ്‌കോൺ സമാപന സമ്മേളനം ആവശ്യപ്പെട്ടു. പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്ക് ഗുണമേന്‍മയുടെ അടിസ്ഥാനത്തില്‍ റാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തണം. രാജ്യത്തിന്റെ പൈത്യകവും സംസ്‌കാരവും സംരക്ഷിച്ച് വര്‍ഗ്ഗീയതക്കും അഴിമതിക്കും എതിരായ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ ശക്തിയാര്‍ജ്ജിക്കണം. ഭരണഘടന വിഭാവനം ചെയ്യു അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിനെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യവിരുദ്ധമാണെും സമ്മേളനം അഭിപ്രായപ്പെട്ടു.

        പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെയും അഭ്യസ്ഥവിദ്യരെയും കപട ആത്മീയതയിലേക്ക് നയിക്കാന്‍ പൗരോഹിത്യം നടത്തുന്ന പുതിയ നീക്കങ്ങള്‍ക്കെതിരില്‍ സമൂഹം ജാഗ്രത പുലര്‍ത്തണം. ഇസ്‌ലാമിക രാഷ്ട്രം എന്ന മുദ്രാവാക്യം മുഴക്കി ലോകത്ത് ഭീകരത വിതക്കു ഐ.എസിന് പിന്നില്‍ ഇസ്‌ലാമിക വിരുദ്ധ ശക്തികളാണെന്ന് സമൂഹം തിരിച്ചറിയണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. മെഡിക്കല്‍ കോളേജുകളുടെ എണ്ണം കൂടുതിനനുസരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയില്ലെങ്കില്‍ ആരോഗ്യരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് അത് വഴിവെക്കുമെന്ന് പ്രോഫ്‌കോൺ വിലയിരുത്തി.
        ഇരുപത്തിരണ്ടാമത് ആഗോള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം യൂട്യുബ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും പതിനായിരങ്ങള്‍ തത്സമയം വീക്ഷിച്ചു.
ഫാഷിസത്തിനെതിരെ പ്രൊഫഷണലുകള്‍ നേതൃത്വപരമായ പങ്ക് വഹിക്കണം: കെ.കെ. രാഗേഷ് എം.പി.
തളിപ്പറമ്പ്: ഫാഷിസത്തിനെതിരെ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവരണമെന്ന് കെ.കെ. രാഗേഷ് എം.പി. പ്രസ്താവിച്ചു. മൂന്നാം ദിവസം നടന്ന സമാപന സമ്മേളനത്തില്‍ അതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമങ്ങള്‍ നടത്തുന്നതല്ല, മറിച്ച് അക്രമത്തിന് ഭരണകൂടങ്ങള്‍ സഹായം നല്‍കുന്നതാണ് ഫാഷിസം. പശു സംരക്ഷണത്തിന് പോലീസ് സ്റ്റേഷനുകള്‍ രാജസ്ഥാനിലുണ്ട് എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഇന്ത്യയുടെ മതേതരത്വത്തോടും ബഹുസ്വരതയോടുമാണ് ഫാഷിസത്തിന് എതിര്‍പ്പ്. അത് നശിപ്പിക്കാന്‍ എല്ലാ കാലഘട്ടങ്ങളിലും അവര്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഫാഷിസത്തെ ഇവിടുത്തെ ജനാധിപത്യ മതേതര വിശ്വാസികള്‍ ഒന്നിച്ചു നിന്ന് പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫെബ്രുവരി 9ന് ആരംഭിച്ച സമ്മേളനത്തില്‍ ഇതരഭാഷാ സെഷനുകള്‍ക്കായി പ്രത്യേകം ക്രമീകരിച്ച വിശാലമായ സദസ്സ് സംഘാടകര്‍ ഒരുക്കിയിരുന്നു. ഇംഗ്ലിഷ്, അറബി, ഉറുദു ഭാഷകളില്‍ നട സെഷനുകള്‍ക്ക് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരായ നായിഫ് ബിന്‍ നസ്‌റുദ്ധീന്‍ മദീന, ശൈഖ് അബ്ദുസ്സലാം മദീനി, മുഹമ്മദ് ഖാന്‍, സൈദ് ഹുസൈന്‍, അബ്ദുറാസിഖ് സൗദാഗര്‍, കെ.പി. ഹിദായത്ത്, സമീര്‍ ഖാലിദ്, അബൂ മുഹമ്മദ്, ടി.ടി. ജഅ്ഫര്‍, സയ്യിദ് മുഹമ്മദ് മഷ്ഹൂര്‍, ഫര്‍ഹാന്‍ അന്‍വര്‍, യു. ജിന്‍ഷാദ്, പ്രൊഫ. നബീല്‍, ത്വാഹ റഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.


പ്രോഫ്‌കോൺ സമ്മേളനം
വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
തളിപ്പറമ്പ്: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ ഭാഗമായി മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം) സംസ്ഥാന സമിതി തളിപ്പറമ്പില്‍ സംഘടിപ്പിച്ച ഇരുപത്തി രണ്ടാമത് പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഗ്ലോബല്‍ കോഫറന്‍സ് വിദേശ രാജ്യങ്ങളിലെയും അന്യസംസ്ഥാനങ്ങളിലെയും ആയിരക്കണക്കിന് പ്രാഫഷണല്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മലേഷ്യ, ചൈന, മോസ്‌ക്കോ, സുഡാന്‍, ലണ്ടന്‍, നൈജീരിയ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിും ഡല്‍ഹി, ഹൈദറാബാദ്, കര്‍ണ്ണാടക, തമിഴ്‌നാട്, ബാംഗ്ലൂര്‍, ചെ ൈതുടങ്ങിയ അന്യ സംസ്ഥാനങ്ങളില്‍ നിുമുള്ള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ സമ്മേളന പ്രതിനിധികളായി പങ്കെടുത്തു. കുസാറ്റ്, ജിപ്മര്‍, ഐ.ഐ.ടി., ഗവ. മെഡിക്കല്‍ കോളേജ്, സി.ഇ.ടി., എന്‍.ഐ.ടി., ജെ.എന്‍.യു, ജാമിഅ മില്ലിയ, അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ദില്ലി യൂണിവേഴ്‌സിറ്റി, ജാമിഅ ഹംദര്‍ദ്, മൗലാനാ ആസാദ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളില്‍ നിുമുള്ള വിദ്യാര്‍ത്ഥികളും സമ്മേളനത്തില്‍ പങ്കാളികളായി.


_ഫോട്ടോ കാപ്ഷന്‍: തളിപ്പറമ്പില്‍ സംഘടിപ്പിച്ച 22 ാമത് പ്രോഫ്‌കോ സമാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍.അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യുന്നു._


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.