ജെ​സി​ബി​യി​ൽ നി​ന്നും റോഡിലേക്ക് ഓ​യി​ൽ ഒ​ഴു​കി തളിപ്പറമ്പിൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ത​ളി​പ്പ​റ​മ്പ്: ജെ​സി​ബി​യു​ടെ ഹൈ​ഡ്രോ​ളി​ക് പൈ​പ്പ്‌​പൊ​ട്ടി ഓ​യി​ല്‍ റോ​ഡി​ല്‍ പ​ര​ന്നൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്നു വാ​ഹ​ന​ഗ​താ​ഗ​തം മു​ട​ങ്ങി. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി വെ​ള്ളം ചീ​റ്റി​യി​ട്ടും വൃ​ത്തി​യാ​കാ​ത്ത റോ​ഡി​ല്‍ നാ​ട്ടു​കാ​ര്‍ ജി​ല്ലി​പ്പൊ​ടി വി​ത​റി പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.40 ന് ​മ​ന്ന ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ലൂ​ടെ പോ​യ ജെ​സി​ബി​യി​യി​ല്‍ നി​ന്നും വ​ലി​യ​തോ​തി​ല്‍ ക​ട്ടി​യു​ള്ള ഓ​യി​ല്‍ റോ​ഡി​ല്‍ ഒ​ഴു​കി​പ്പ​ര​ന്ന​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ തെ​ന്നി വീ​ണു.

30 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ റോ​ഡി​ല്‍ ഓ​യി​ല്‍ പ​ര​ന്നൊ​ഴു​കി​യ​തോ​ടെ വാ​ഹ​ന​ഗ​താ​ഗ​തം അ​സാ​ധ്യ​മാ​യി. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു ത​ളി​പ്പ​റ​മ്പി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി വെ​ള്ളം​ചീ​റ്റി​യി​ട്ടും ഓ​യി​ല്‍ പൂ​ര്‍​ണ​മാ​യി നീ​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് ജി​ല്ലി​പ്പൊ​ടി വി​ല​യ്ക്ക് വാ​ങ്ങി റോ​ഡി​ല്‍ വി​ത​റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. അ​ര​മ​ണി​ക്കൂ​റി​ല​ധി​കം നേ​രം സം​സ്ഥാ​ന​പാ​ത​യി​ല്‍ വാ​ഹ​ന​ഗ​താ​ഗ​തം മു​ട​ങ്ങി. ത​ളി​പ്പ​റ​മ്പ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.