കൈക്കൂലി വാങ്ങിയ തളിപ്പറമ്പ് സബ് റജിസ്ട്രാർ പിടിയിൽ; ഫയലുകൾക്കുള്ളിൽ അസാധുനോട്ടുകൾ

തളിപ്പറമ്പ്∙ കൈക്കൂലിയായി 3000 രൂപ വാങ്ങിയ സബ് റജിസ്ട്രാർ പിടിയിലായി. തളിപ്പറമ്പ് സബ് റജിസ്ട്രാർ പി.വി.വിനോദ് കുമാറിനെയാണു വിജിലൻസ് പിടികൂടിയത്. കക്ഷികളിൽനിന്നു പണം കൈപ്പറ്റിയതിനു പിന്നാലെ വിജിലൻസ് ഡിവൈഎസ്പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം വിനോദിനെ പിടികൂടുകയായിരുന്നു.

അതേസമയം, ഓഫിസിൽ ഒളിപ്പിച്ച പണം കണ്ടെത്താനായില്ല. കൈക്കൂലി വാങ്ങിയ 3000 രൂപയ്ക്കായി വിജിലൻസ് നടത്തിയ പരിശോധനയിൽ അസാധു നോട്ടുകൾ കണ്ടെത്തി. നേരത്തേ കൈക്കൂലിയായി വാങ്ങിയ പണമാണിതെന്നു കരുതുന്നു. നിരോധിച്ച മൂന്ന് 500 രൂപ നോട്ടുകളും പുതിയ 200 രൂപയും ഉൾപ്പെടെ 3400 രൂപയാണു ഫയലുകൾക്കിടയിൽനിന്നു കിട്ടിയത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.