കൈക്കൂലി വാങ്ങിയ തളിപ്പറമ്പ് സബ് രജിസ്‌ട്രാറെ സസ്‌പെന്റ് ചെയ്‌തു

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ തളിപ്പറമ്പ് സബ്‌രജിസ്ട്രാര്‍ പി വി വിനോദ് കുമാറിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്‌തു. വിജിലന്‍സ് പിടികൂടിയ വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇയാളെ സസ്‌പെന്റ് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കരിമ്പം സ്വദേശി സജീറില്‍ നിന്നും കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സ് സംഘമെത്തി വിനോദ്കുമാറിനെ അറസ്റ്റ് ചെയ്തത്. സജീറിന്റെ മാതാവിന്റെ പേരിലുള്ള വസ്തുവിന്റെ ദാനാധാര രജിസ്‌ട്രേഷനായി മുവ്വായിരം രൂപ കൈക്കൂലിയായി സബ്‌രജിസ്ട്രാര്‍ പി.വി.വിനോദ്കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

ഈ വിവരം സജീര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെതുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ സബ്‌രജിസ്ട്രാര്‍ക്ക് കൈമാറിയ ഉടന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി സബ്‌രജിസ്ട്രാറെ അറസ്റ്റ് ചെയ്യുകയായിരുന്നു. വകുപ്പില്‍ അഴിമതിക്കാരെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കുകയില്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.