യുവാവിനെ മർദിച്ച കേസിൽ എം.എൽ.എയുടെ മകൻ കീഴടങ്ങി


ബംഗളൂരു- നഗരത്തിലെ റസ്‌റ്റോറന്റില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ബംഗളൂരു കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസ് നാലപ്പാട് പോലിസില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് ബംഗളൂരു യു.ബി സിറ്റിയിലെ റസ്‌റ്റോറന്റില്‍ വെച്ച് മുഹമ്മദ് ഹാരിസും സുഹൃത്തുക്കളും ചേര്‍ന്ന് ഡോളാര്‍സ് കോളനി സ്വദേശി വിദൈ്വതിനെ മര്‍ദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഹാരിസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു.


രാത്രി വൈകി ഭക്ഷണം കഴിക്കാനെത്തിയ വിദൈ്വതിന് കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ കസേരയില്‍ നേരെ ഇരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മുഹമ്മദ് കസേര നേരെയിടാന്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദൈ്വതിനെ സമീപത്തെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്തുടര്‍ന്ന് ആശുപത്രിയിലെത്തിയ മുഹമ്മദും സുഹൃത്തുക്കളും വിദൈ്വതിനെ വീണ്ടും മര്‍ദിച്ചു.

പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.