ശുഹൈബ് വധം: രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ കീഴടങ്ങി

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ പൊലീസില്‍ കീഴടങ്ങി. ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് കീഴടങ്ങിയിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇവരെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ് ഇവരെന്നാണ് സൂചന. ഇതില്‍ ആകാശ് തില്ലങ്കേരി ആര്‍എസ്‌എസ് പ്രവര്‍ത്തകനായ വിനീത് കൊല്ലപ്പെട്ട കേസിലെ പ്രതിയാണ്.

കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരല്ല ഇവര്‍. എന്നാല്‍ കൊലയാളികളെക്കുറിച്ച്‌ ഇവര്‍ക്ക് വ്യക്തമായ വിവരം ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെങ്കിലും പ്രതികളെ കുറിച്ച്‌ കൃത്യമായ അറിവ് കസ്റ്റഡിയില്‍ ഉള്ളവര്‍ക്ക് ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ യഥാര്‍ത്ഥ പ്രതികളിലേക്ക് എത്താമെന്നാണ് പൊലീസിന്റെ നിഗമനം. കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.