കി​ര്‍​മാ​ണി മ​നോ​ജാണ് ​ഷുഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെന്ന് ​സുധാ​ക​ര​ൻ

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ട​യ​ന്നൂ​രി​ലെ ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ടി.​പി. വ​ധ​ക്കേ​സ് പ്ര​തി കി​ര്‍​മാ​ണി മ​നോ​ജാ​ണെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ന്‍. ശു​ഹൈ​ബി​ന്‍റെ ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളു​ടെ സ്വ​ഭാ​വ​ത്തി​ല്‍​നി​ന്ന് അ​തു വ്യ​ക്ത​മാ​ണ്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​റി​വു​ക​ൾ​ക്ക് സ​മാ​ന​മാ​ണി​തെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ സു​ധാ​ക​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
അ​റ​സ്റ്റി​ലാ​യ ഒ​രാ​ള്‍ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യാ​ണ്. അ​യാ​ള്‍ പി.​ജ​യ​രാ​ജ​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​യാ​ണ്. ആ​കാ​ശ് തി​ല്ല​ങ്കേ​രി കൊ​ല​പാ​ത​ക സം​ഘ​ത്തി​ലു​ണ്ടെ​ങ്കി​ല്‍ അ​ത് പി.​ജ​യ​രാ​ജ​നും പി​ണ​റാ​യി വി​ജ​യ​നും അ​റി​ഞ്ഞു​കൊ​ണ്ടാ​ണെ​ന്നും സു​ധാ​ക​ര​ന്‍ ആ​രോ​പി​ച്ചു.
ടി​പി വ​ധ​ക്കേ​സ് പ്ര​തി​ക​ള്‍​ക്ക് പ​രോ​ള്‍ ന​ല്‍​കി​യ​ത് ശു​ഹൈ​ബി​നെ വ​ധി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ്. പാ​ര്‍​ട്ടി ഗ്രാ​മ​മാ​യി അ​റി​യ​പ്പെ​ടു​ന്ന ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ സി​പി​എം ത​ട​വു​കാ​ര്‍​ക്ക് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും എ​ന്തും കി​ട്ടും.
ജ​യി​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും സി​പി​എ​മ്മി​ന് ദാ​സ്യ​വേ​ല ചെ​യ്യു​ന്ന​വ​രാ​ണ്. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രു​ടെ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ടി​യേ​രി​ക്കും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നും ര​ണ്ട​ഭി​പ്രാ​യ​മാ​ണു​ള്ള​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.