ശുഹൈബ് വധം; തിങ്കളാഴ്‌ച മുതല്‍ കെ.സുധാകരന്‍ നിരാഹാരമിരിക്കും

കണ്ണൂർ: യൂത്ത്​ കോണ്ഗ്രസ്​ നേതാവ്​ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില് പൊലീസ്​ അനാസ്ഥക്കെതിരെ കോണ്ഗ്രസ്​ നേതാവും മുന് മന്ത്രിയുമായ​ കെ. സുധാകരൻ നിരാഹരസമരം നടത്തുന്നു. 48 മണിക്കൂർ നിരാഹാര സമരമാണ്​ സുധാകരൻ നടത്തുക. പ്രതികളെ പിടികൂടിയില്ലെങ്കില് അനിശ്​ചിതകാല നിരാഹര സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കണ്ണൂരിലെ കൊലപാതകങ്ങളില് എഴുത്തുകാര്ക്ക്​ മൗനമാണ്​. മരം മുറിച്ചാല് പോലും പ്രതികരിക്കുന്നവര് ഇപ്പോള് മൗനം പാലിക്കുന്നു. എഴുത്തുകാര്ക്ക്​ പിണറായിയെ പേടിയാണെന്നും സുധാകരന് പറഞ്ഞു.
നേരത്തെ, ഷുഹൈബ്​ കൊല്ലപ്പെടുന്നതിന്​ തൊട്ട്​ മുൻപ്​ 19 കൊലക്കേസ്​ പ്രതികള്ക്ക്​ പരോള് അനുവദിച്ചത്​ വിവാദമായിരുന്നു.
ടി.പി കേസ്​ പ്രതികളായ കൊടി സുനി ഉള്പ്പടെയുള്ളവര്ക്കാണ്​ പരോള് അനുവദിച്ചത്​. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയാണ്​ ഇതുസംബന്ധിച്ച വെളിപ്പെടുത്തല് നടത്തിയത്​.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.