കെ സുധാകരൻ നാളെ നിരാഹാര സമരം അവസാനിപ്പിക്കും

കെ സുധാകരൻ നാളെ നിരാഹാര സമരം അവസാനിപ്പിക്കാൻ യുഡിഎഫ് നിർദ്ദേശം. നാളെ ഉച്ചക്ക് 3 മണിയോടെ സുധാകരൻ നിരാഹാരം അവസാനിപ്പിക്കും. ഷുഹൈബ് വധത്തിൽ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും യുഡിഎഫ് തീരുമാനം. ഉമ്മന്‍ചാണ്ടി, വയലാര്‍ രവി തുടങ്ങിയ നേതാക്കള്‍ നാളെ സമരപന്തിലിലെത്തും.

​കോടതിയില്‍ പോകാതെ നീതി ലഭിക്കുമെന്ന്​ കരുതുന്നില്ല. നിരാഹാരം കിടക്കുന്നത്​ നീതി കിട്ടു​മെന്നോ സി.ബി.​ഐ അനേഷണം പ്രഖ്യാപിക്കു​മെന്നോ കരുതിയല്ല. എല്‍.ഡി.എഫ്​ സര്‍ക്കാറി​​ന്റെ  യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്നതിനാണ്​.

സി.പി.എം ജില്ലാ നേതൃത്വത്തിന്​ പങ്കുള്ളതുകൊണ്ടാണ്​ സി.ബി.​ഐ അന്വേഷണത്തിന് സര്‍ക്കാര്‍ മടിക്കുന്നത്​. മടിയിലുള്ളവനല്ലേ കുനിയാന്‍ മടിക്കൂയെന്ന്​ പിണറായി പറയാറുണ്ട്​. ഇൗ ചൊല്ല്​ ഇപ്പോള്‍ പിണറായിക്കാണ്​ ബാധകമാവുക.

കേസില്‍ ഗൂഢാലോചനക്ക്​ കേസ്​ ഇതുവരെ രജിസ്​റ്റര്‍ ചെയ്​തിട്ടില്ല. പി.ജയരാജ​​െന്‍റ വീട്ടില്‍ വളര്‍ന്ന ആകാശ്​ ഇങ്ങനൊരു കൃത്യം ചെയ്യു​​േമ്ബാള്‍ അത്​ ജയരാജന്‍ അറിയാതെന്ന്​ പറയുന്നത്​ വിശ്വസനീയമല്ല.

പൊലീസ്​ അന്വേഷണത്തിലും സ്വാധീനമുണ്ടായിട്ടുണ്ട്​ എന്നുവേണം കരുതാം. കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ ലഭിച്ചിട്ടില്ല. തൊണ്ടി മുതല്‍ ഇല്ലാതെ കേസ്​ കോടതിയില്‍ പോയാല്‍ അത്​ എങ്ങനെയാകുമെന്ന്​ സാധാരണകാര്‍ക്കുവ​െര അറിയാം. പ്രതികള്‍ സഞ്ചരിച്ച വാഹനം പിടികൂടിയതും ജയരാജ​​െന്‍റ വീടിന്​ സമീപത്തുനിന്നാണ്​. ഇതെല്ലാം കേസിലെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഷെു​ൈഹബിനെ കൊല്ലിച്ചവനെ പുറത്തുകൊണ്ടുവരും. കൊന്നവരെയല്ല, കൊല്ലിച്ചവനെയാണ്​ ഷുഹൈബി​​െന്‍റ കുടുംബത്തിനും വേണ്ടതെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.