ജയരാജനെ അതിരൂക്ഷമായി വിമർശിച്ച് സുധാകരൻ; ജയരാജൻ അധികാര ഭ്രാന്തനും കിങ് ജോങിന്റെ അനുയായിയുമെന്ന് സുധാകരൻ

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് അധികാര ഭ്രാന്താണെന്നും ഇത് ഉത്തരകൊറിയയാണെന്നാണ് ജയരാജന്റെ ധാരണയെന്നും കോൺഗ്രസ് നേതാവ് കെ.സുധാകരൻ. ജയരാജൻ ധരിക്കുന്നത് ഉത്തരകൊറിയയിലോ മറ്റോ ആണ് അദ്ദേഹമെന്നാണ്. കിങ് ജോങ് ഉന്നിന്റെ അനുയായി ആണ് ജയരാജൻ. എല്ലാം നിശ്ചയിക്കുന്നത് പാർട്ടിയാണെന്നാണ് ജയരാജൻ പറയുന്നത്. ഒരു കമ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയെപ്പോലെയാണ് ജയരാജന്റെ നിലപാട്. പാർട്ടി ഭരണം ജനാധിപത്യത്തിൽ അടിച്ചേൽപ്പിക്കാനുള്ള ആഗ്രഹമാണ് ജയരാജന്. എല്ലാം പാർട്ടിയുടെ കൈയിലാണെന്നാണ് അയാൾ ധരിക്കുന്നതെങ്കിൽ അത് ഒരു അസുഖമാണ്. ഇതൊരു ഭ്രാന്താണ്. അധികാരത്തിന്റെ ലഹരിയിൽ എല്ലാ ആളുകളേയും അടിച്ചമർത്തി മുന്നോട്ടുപോകുമ്പോൾ മനസിനകത്ത് വരുന്ന ഒരു തോന്നലുണ്ട്. താൻ എല്ലാത്തിനും മുകളിലാണെന്ന തോന്നൽ. ആ തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നൽകുന്നത്. പാർട്ടി മാറ്റിയില്ലെങ്കിൽ ഈ അസുഖം മാറ്റാൻ ജനങ്ങൾ ഇറങ്ങുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. ജയരാജൻ ഇപ്പോൾ ഭ്രാന്തമായ മനസിന്റെ പശ്ചാത്തലത്തിലാണ് നീങ്ങുന്നത്. അല്ലങ്കിൽ ഇന്നലെ ഇത്രയും ഉദ്യോഗസ്ഥരുടേയും മന്ത്രിമാരുടേയും മുന്നിൽ വെച്ച് എല്ലാം പാർട്ടിയാണ് അന്വേഷിക്കേണ്ടതെന്നും പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും എങ്ങനെ പറയും? പോലീസ് അന്വേഷിച്ചാലും അത് ശരിയാണോ എന്ന് പാർട്ടി അന്വേഷണം നടത്തി പറയും എന്ന് പറയുന്നത് തിരുത്തണ്ടതാണ്. ഇത് തിരുത്തേണ്ടത് പാർട്ടിയാണ്. ഈ ഏകാധിപത്യ പ്രവണത തടയണം. എല്ലാം തന്റെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്ന ജയരാജന്റെ പ്രവണത പാർട്ടി പ്രവർത്തകർ തടയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ഷുഹൈബിനെ വെട്ടിയത് പരിശീലനം സിദ്ധിച്ചവരാണ്. ആകാശ് തില്ലങ്കരി കേസിൽ ഇല്ല എന്ന് പറഞ്ഞിട്ടില്ലെന്നും വെട്ടിയത് ആകാശ് അല്ലെന്നാണ് പറഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.