റെയില്‍വേസിനെ തറപറ്റിച്ച് പുരുഷ വോളിയില്‍ കേരളം ചാമ്പ്യന്മാര്‍


66ാമത് ദേശീയ വോളി ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ഫൈനല്‍ കേരളത്തിനു കിരീടം. ആദ്യ സെറ്റില്‍ പൊരുതി കീഴടങ്ങിയെങ്കിലും പിന്നീട് തുടരെ മൂന്ന് സെറ്റുകളും സ്വന്തമാക്കിയാണ് കേരളം വിജയ കിരീടം ചൂടിയത്. ആദ്യ സെറ്റ് 24-26നു അടിയറവു പറഞ്ഞ കേരളത്തിനെതിരെ രണ്ടാം സെറ്റിലും റെയില്‍വേസ് ശക്തമായ പ്രകടനമാണ് നടത്തിയത്. എന്നാല്‍ 25-23 സെറ്റ് കേരളം സ്വന്തമാക്കി. മൂന്നാം സെറ്റില്‍ മിന്നുന്ന ഫോമില്‍ കളിച്ച കേരളം 25-19നു സെറ്റ് നേടി മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചു. നാലാമത്തെ സെറ്റിലും കുതിപ്പ് തുടര്‍ന്ന് കേരളം 24-26, 25-23, 25-19, 25-21 എന്ന സ്കോറിനു കിരീടം നേടി.

ഇത് ആറാം തവണയാണ് കേരളം ദേശീയ വോളിബോള്‍ കിരീടം ചൂടുന്നത്.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.