കണ്ണൂർ ജില്ലാ ക്രിക്കറ്റ് ലീഗില്‍ പു​രു​ഷ ടീ​മി​നൊ​പ്പം ബാ​റ്റേ​ന്തി ചരിത്രം കുറിച്ച് 19കാരി


ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ (സി.​ഡി.​സി.​എ) സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ല ലീ​ഗ്​ ക്രി​ക്ക​റ്റി​ൽ ച​രി​ത്രം​കു​റി​ച്ച്​ 19കാ​രി എ. ​അ​ക്ഷ​യ. ലീ​ഗ്​ ക്രി​ക്ക​റ്റി​ൽ മി​ക്​​സ​ഡ്​ ടീ​മി​ന്​ വി​ല​ക്കി​ല്ലെ​ങ്കി​ലും ആ​രും സാ​ഹ​സ​ത്തി​ന്​ മു​തി​രാ​റി​ല്ല. ഇൗ ​പ​തി​വാ​ണ്​ ചൊ​വ്വാ​ഴ്​​ച ന​ട​ന്ന ജി​ല്ല ബി ​ഡി​വി​ഷ​ൻ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​​​െൻറി​ൽ ചേ​റ്റം​കു​ന്ന്​ കോ​സ്​​മോ​സ്​ ക്ല​ബും അ​വ​രു​ടെ താ​ര​മാ​യി അ​ക്ഷ​യ​യും തി​രു​ത്തി​യ​ത്. ആ​ദ്യ​മാ​യാ​ണ്​ വ​നി​താ​താ​രം ലീ​ഗ്​ ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​ൽ ബാ​റ്റേ​ന്തി​യ​ത്.
2012ല് അ​ണ്ട​ര് 16 സം​സ്ഥാ​ന ടീ​മി​ലി​ടം നേ​ടി​യ അ​ക്ഷ​യ നി​ല​വി​ല് സംസ്ഥാ​ന സീ​നി​യ​ര് ട്വ​ന്​റി20, അ​ണ്ട​ര് 23 ടീ​മി​ലും അം​ഗ​മാ​ണ്. ബാ​റ്റി​ങ്ങി​നു പു​റ​മേ ഒാ​ഫ്​ സ്​​പി​ന് ബൗ​ള​ര് കൂ​ടി​യാ​ണ്​. ക്രി​ക്ക​റ്റി​​​​ന്റെ ഇൗ​റ്റി​ല്ല​മാ​യ ത​ല​ശ്ശേ​രി​യി​ലെ പെ​രു​ന്താ​റ്റി​ല് സ്വ​ദേ​ശി​യാ​യ ഇൗ മി​ടു​ക്കി.
ക​ണ്ണൂ​ര് ചി​ന്മ​യ ആ​ര്​ട്​​സ്​ ആ​ന്​ഡ്​ സ​യ​ന്​സ്​ കോ​ള​ജ്​ മൂ​ന്നാം വ​ര്​ഷ ബി.​ബി.​എ വി​ദ്യാ​ര്​ഥി​നി​യാ​യ അ​ക്ഷ​യ വ​യ​നാ​ട്​ കൃ​ഷ്​​ണ​ഗി​രി സ്​​റ്റേ​ഡി​യ​ത്തി​ല് ന​ട​ക്കു​ന്ന സം​സ്ഥാ​ന ക്രി​ക്ക​റ്റ്​ ക്യാ​മ്ബി​ല് ബു​ധ​നാ​​ഴ്​​ച മു​ത​ല് പ​​ങ്കെടു​ക്കും.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.