മതം മാറ്റവുമായി ബന്ധപ്പെട്ട യുവാക്കളുടെ അറസ്റ്റിൽ ദുരുഹത നീക്കുക - സോളിഡാരിറ്റി

കണ്ണൂർ: കല്യാണത്തോടനുബന്ധിച്ച് യുവതിയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട്  ഇന്നലെ ചെന്നൈയിൽ വെച്ച് നടന്ന റിയാസിന്റെ അറസ്റ്റും റിയാസിനെ സഹായിച്ചെന്ന പേരിൽ ദിവസങ്ങൾക്ക് മുൻപ് ആലുവ മാഞ്ഞാലിയിൽ നടന്ന രണ്ടു പേരുടെ അറസ്റ്റിലുമുള്ള ദുരുഹത നീക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന മുൻ ജനറൽ സെക്രട്ടറി കെ.സാദിക്ക് ഉളിയിൽ പറഞ്ഞു. കണ്ണൂർ യൂണിറ്റി സെന്ററിൽ നടന്ന പ്രാദേശിക നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റു ചെയ്ത യുവാക്കളുടെ മേൽ ചുമത്തിയ യു.എ.പി.എ. പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തിൽ വിവിധ സെഷനുകൾ ജമാഅത്തെ ഇസ് ലാമി ജില്ലാ സെക്രട്ടറി ഹനീഫ മാസ്റ്റർ, അൻസാർ ഉളിയിൽ എന്നിവർ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് കെ.കെ.ഫിറോസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി ഷെറോസ് പി.എം സ്വാഗതം പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.