ഷുഹൈബ് വധം: രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. അറസ്റ്റ് ഇന്നുണ്ടായേക്കും

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറി ഷുഹൈബിനെ വധിച്ച കേസില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം,​ ബി.ജെ.പി പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളാണിവരെന്ന് അറിയുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ആറുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

കൊലയാളികള്‍ക്കായുള്ള തെരച്ചില്‍ വ്യാപകമാക്കിയതിനിടെ മുടക്കോഴി മലയിലും മുഴക്കുന്ന് ഭാഗങ്ങളിലും പൊലീസ് ഇന്നലെ അരിച്ചുപെറുക്കി. ജില്ലാ പൊലീസ് ചീഫ് ജി. ശിവവിക്രമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളില്‍ ചിലര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് ഈ ഭാഗങ്ങളിലായിരുന്നു. സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ ഫോണ്‍, ഇന്റര്‍നെറ്റ് കാളുകള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. കൊല നടന്ന തെരൂരിലെയുംപരിസരത്തെയും പത്തോളം സ്ഥാപനങ്ങളിലെ സി.സി ടിവി ദൃശ്യങ്ങള്‍ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കും.പ്രതികളെ ഇനിയും പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ കെ. എസ്.യുവിന്റെ നേതൃത്വത്തില്‍ ഇന്നലെ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ സത്യാഗ്രഹം നടത്തി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.