ഷുഹൈബിന്റെ വീട് ഫ്രറ്റേണിറ്റി നേതാക്കൾ സന്ദർശിച്ചു

എടയന്നൂർ :  കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ വീട് ഫ്രറ്റേണിറ്റി നേതാക്കൾ സന്ദർശിച്ചു. എതിരാളികളെ ആശയങ്ങൾ കൊണ്ട് നേരിടുന്നതിന് പകരം ആയുധം കൊണ്ട് നേരിടാമെന്ന
സി പി എമ്മിന്റെതടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ ചിന്ത മാറാതെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ നാട് എന്ന ദുഷ്പേര് മാറ്റിയെടുക്കാൻ കഴിയില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ല പ്രസിഡന്റ് ഖദീജ എം  അഭിപ്രായപ്പെട്ടു.പൊതുവെ സമാധാനപൂർണ്ണമായ അന്തരീക്ഷം നിലനിൽക്കുന്ന എടയന്നൂർ പോലുള്ള പ്രദേശങ്ങളിൽ ശുഹൈബിന്റെ അരുംകൊല കൊണ്ട് എന്താണ് കൊലപാതകികൾ നേടിയതെന്ന്  തിരിച്ചറിയേണ്ടതുണ്ട്. ഭീതി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ച് തങ്ങൾക്ക് അനുകൂലമായ കളം സൃഷ്ടിക്കുന്നതിന് പകരം പരസ്പരം ഉൾക്കൊള്ളുന്ന മാനസികാവസ്ഥ അണികളിൽ ഉണ്ടാക്കിയെടുക്കാനാണ് CPM അടക്കമുള്ള പാർട്ടികൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുവരെ മരണവീട്ടിൽ ചെന്ന് കുടുംബാംഗങ്ങളുടെ  മൊഴിയെടുക്കാത്തതടക്കം പോലീസിൽ നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ട് വരാനാവശ്യമായ ശക്തമായ നടപടികൾ പോലീസ് എത്രയും പെട്ടെന്ന് സ്വീകരിക്കേണ്ടതുണ്ടെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

ഫ്രറ്റേണിറ്റി ജില്ല നേതാക്കളായ ഫൈസൽ മാടായി,ജവാദ് അമീർ, മുഹ്സിൻ ഇരിക്കൂർ, മശ്ഹൂദ് കാടാച്ചിറ   എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.