ശഹീദ് ഹസനുൽ ബന്ന പ്രചോദനമാണ് - സി. ടി സുഹൈബ്

കണ്ണൂർ:ഇരുപതാം നൂറ്റാണ്ടിൽ ഇസ്ലാമിക നവജാകരണത്തിന് ബീജാവാഹം നൽകിയ ശഹീദ് ഇമാം ഹസനുൽ ബന്ന ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് പ്രചോദനമാണെന്ന് എസ് ഐ ഒ സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് പറഞ്ഞു.
എസ് ഐ ഒ കണ്ണൂർ ജില്ല മെംബേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ വിമോചനാത്മകതയും ആത്മീയ ഉള്ളടക്കവും സമൂഹത്തെ സ്വാധീനിക്കുന്നതിനെ ഉൾകൊള്ളാൻ പലർക്കും സാധിക്കാത്തതു കൊണ്ടാണ് മതവിരുദ്ധ ബോധത്തിൽ നിന്ന് കൊണ്ട് മാത്രം കാര്യങ്ങളെ സമീപിക്കുന്നതെന്നും മത മൂല്യങ്ങൾ പഴഞ്ചനും പിന്തിരിപ്പത്തരവും ലിബറൽ മൂല്യങ്ങൾ മഹത്തരമായി കരുതുന്നതും. സദാചാരവും മൂല്യബോധങ്ങളും  ഉയർത്തിപ്പിടിക്കുന്ന സംഘങ്ങൾക്കേ നൻമയിൽ അധിഷ്ഠിതമായൊരു സമൂഹത്തെ നിർമിച്ചെടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കണ്ണൂർ യൂനിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ എസ് ഐ ഒ ജില്ല പ്രസിഡന്റ് ഫാസിൽ അബ്ദു അദ്ധ്യക്ഷത വഹിച്ചു. ഉമർ മുഖ്താർ,ശംസീർ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്റ് വി എൻ ഹാരിസ് സമാപനം നിർവ്വഹിച്ചു. മിസ് ഹബ് ഷിബിൽ, സൽമാനുൽ ഫാരിസ്, കെപി മഷ്ഹൂദ്, ജവാദ് അമീർ തുടങ്ങിയവർ നേതൃത്വം നൽകി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.