പള്ളിക്കുന്നുമ്പ്രം റസിഡൻഷ്യൽ അസോസിയേഷൻ രൂപീകരിച്ചു

വളപട്ടണം : വളപട്ടണം പഞ്ചായത്ത് ഒന്ന് പതിമൂന്ന് വാർഡുകളിലെ പള്ളിക്കുന്നുമ്പ്രം പ്രദേശവാസികളുടെ വീട്ടുകാരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു.
"പള്ളിക്കുന്നുമ്പ്രം റസിഡൻഷ്യൽ അസോസിയേഷൻ" (PRA) എന്ന പേരിൽ റസിഡൻഷ്യൽ 11 അംഗ പ്രവർത്തക സമിതിയിൽ നിന്നു
അഹമ്മദ്‌ അബ്ദുറഹിമാൻ മാസ്റ്റർ (പ്രസിഡന്റ്)
ടി.ഹാരിസ്‌ (സെക്രട്ടറി)
കെ.പി.ഹാരിസ് (ട്രഷറർ)
എസ്‌.പി.ഷഫീക്ക് (ജോയന്റ് സെക്രട്ടറി)
കബീർ.എം (വൈസ്‌ പ്രസിഡന്റ്‌)
എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അഹമ്മദ്‌ അബ്ദുറഹിമാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ടി.ഹാരിസ്‌ സ്വാഗതവും കെ.പി.അദീബ്‌ റഹ്മാൻ നന്ദിയും പറഞ്ഞു.
പ്രവർത്തകരുടെ സംശയങ്ങൾക്കു
കെ. പി. അദിബ്‌ റഹ്മാൻ മറുപടി പറഞ്ഞു.
വളരെ ശോചനീയ അവസ്ഥയിൽ കാൽ നടക്കുപോലും സാധ്യമല്ലാത്ത രാഷ്ട്രീയ അവഗണന മൂലം പത്ത്‌ വർഷമായി റി ടാറിംഗ്‌ നടത്താത്തതിനാലും റോഡിന്റെ ശോചനീയ അവസ്ഥ കാരണം യുവതി വീട്ടിൽ തന്നെ പ്രസവിക്കേണ്ടി വന്ന തരത്തിലുള്ള സ്തിതി വിശേഷം മേലിൽ സംജാതമാകാതിരിക്കാൻ പള്ളിക്കുന്നുമ്പ്രം റോഡിന്റെ കാര്യത്തിൽ അടിയന്തിരമായി കണ്ണൂർ ജില്ലാ കളക്ടറെ കണ്ടു പരിഹാരം തേടാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.