മോട്ടോര്‍ തൊഴിലാളികള്‍ റെയില്‍വെ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

കണ്ണൂര്‍: മോട്ടോര്‍ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുക, മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന ദേശവ്യാപക പ്രക്ഷോഭത്തിനു മുന്നോടിയായി മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.അശോകന്‍ ഉദ്ഘാടനം ചെയ്തു. എം.വി.വല്‍സലന്‍ അധ്യക്ഷത വഹിച്ചു. വി.ജെ. സെബാസ്റ്റ്യന്‍, താവം ബാലകൃഷ്ണന്‍, കെ.കെ.നാരായണന്‍. എം.എ.കരീം, കെ.ബാലചന്ദ്രന്‍, പി.ശശീന്ദ്രന്‍, പി.കെ. സത്യന്‍, എ.പ്രേമരാജന്‍, ജനാര്‍ദ്ധനന്‍ പ്രസംഗിച്ചു. കെ.ജയരാജന്‍ സ്വാഗതം പറഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.