ഉന്നത കലാലയങ്ങളിലെ ലഹരി മാഫിയകള്‍ക്ക് തടയിടണം : പ്രോഫ്‌കോണ്‍

ആഗോള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

തളിപ്പറമ്പ് : രാജ്യത്തിനും സമൂഹത്തിനും അഭിമാനമായി മാറേണ്ട ഉന്നത ബിരുദ ധാരികള്‍ പുറത്തിറങ്ങുന്ന കലാലയ കേന്ദ്രങ്ങള്‍ പലപ്പോഴും മയക്ക് മരുന്നുകളുടെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉല്‍സവപ്പറമ്പായി മാറുന്നത് ഗുരുതരമായ സ്ഥിതിവിഷേഷമാണെന്നും ഇവ നിയന്ത്രണവിധേയമാക്കാനും കലാലയ പരിസരങ്ങളില്‍ നിന്ന് തന്നെ ഇത്തരം മാഫിയകളെ അകറ്റി നിര്‍ത്തുന്നതിന് ശക്തമായ ബോധവല്‍ക്കരണവും കര്‍ശനമായ നിയമ നിര്‍മാണവും ആവശ്യമാണെന്നും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ഭാഗമായി മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് (എം.എസ്.എം.) സംസ്ഥാന സമിതി യുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ സംഘടിപ്പിച്ച 22-ാമത് ആഗോള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം  - പ്രോഫ്‌കോണ്‍ ആവശ്യപ്പെട്ടു.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥി മയക്ക് മരുന്നിനടിമപ്പെട്ടത് പരിഹരിക്കാനും ഉപദേശിക്കാനും ചെന്ന അച്ഛന്റെ സുഹൃത്ത് കൂടിയായ നൗഷാദ് എന്ന ചെറുപ്പക്കാരന്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയുടെ കുത്തേറ്റ് മരിച്ചത് സാക്ഷര കേരളത്തിലെ വൈദ്യ വിദ്യാര്‍ഥികള്‍ എത്തിപ്പെട്ട മൂല്യച്യുതിയുടെ ആഴങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തിരുവനന്തപുരത്ത് മാതാപിതാക്കളെ കൊല ചെയ്ത കേഡലും, അമ്മയെ കൊന്ന് കത്തിച്ച ഡിഗ്രി വിദ്യാര്‍ത്ഥിയും ഇത്തരം വിഷലഹരിയുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. കേവല ചടങ്ങു തീര്‍ക്കല്‍ നിയമപ്രക്രിയകള്‍ക്ക് പകരം വ്യക്തമായ നിയമ നടപടിക്ക് സര്‍ക്കാര്‍ തയ്യാറാകണം.

വൈകിട്ട് 5 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനം യു.എ.ഇ.യിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ഷൈഖ് സഫറുല്‍ ഹസന്‍ മദീനി ഉദ്ഘാടനം ചെയ്തു. പ്രോഫ്‌കോണ്‍ സ്വാഗതസംഘം ചെയര്‍മാന്‍ സാദത്ത് അലി കൊച്ചിപ്പള്ളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ സബ് കളക്ടര്‍ കെ.ആസിഫ് ഐ.എ.എസ്., മുസ്ലിം യൂത്ത് ലീഗ്ഗ് വൈസ് പ്രസിഡണ്ട് പി.കെ. സുബൈര്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തി ന് ആശംസകളര്‍പ്പിച്ച്  സംസാരിച്ചു.

വൈകീട്ട് 7ന് നടന്ന സാമൂഹ്യ സംവാദത്തിന് മുഹമ്മദ് ഖാന്‍, അബ്ദുല്‍ റഷീദ് കുട്ടംമ്പൂര്‍, ഡോ. സി.എം. സാബിര്‍ നവാസ്, ഷാഫി സ്വബാഹി, പി.കെ.അംജദ് മദനി എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ കെ.പി.മുഹമ്മദ് ഷമീല്‍, വിസ്ഡം കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ അബ്ദുന്നാസര്‍ സ്വലാഹി, ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി അബ്ദുല്ലാ ഫാസില്‍, എം.എസ്.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി.കെ.ഉബൈദ് എന്നിവര്‍ സംസാരിച്ചു.
ശനിയാഴ്ച നടക്കുന്ന വിവിധ സെഷനുകളില്‍ തമിഴ് നാട് ഫിഷറീസ് വകുപ്പ് മന്ത്രി ഡി. ജയകുമാര്‍, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, കെ.കെ. രാഗേഷ് എം.പി., ജേയിംസ് മാത്യു എം.എല്‍.എ., എ.എന്‍. ഷംസീര്‍ എം.എല്‍.എ, ടി.വി.രാജേഷ് എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളാവും.

വിവിധ സെഷനുകളില്‍ എ.പി. മുനവ്വര്‍ സ്വലാഹി, മുജാഹിദ് ബാലുശ്ശേരി, ത്വല്‍ഹത്ത് സ്വലാഹി, സി. മുഹമ്മദ് അജ്മല്‍, ഇന്‍ഷാദ് സ്വലാഹി, ഹാരിസ് കായക്കൊടി, ഫദ്‌ലുല്‍ ഹഖ് ഉമരി, ഹംസ മദീനി, അര്‍ഷദ് താനൂര്‍, ഡോ. സി. മുഹമ്മദ് റാഫി, ഷഫീക്ക് സ്വ്‌ലാഹി, താജുദ്ധീന്‍ സ്വലാഹി, നൂറുദ്ധീന്‍ സ്വലാഹി, അനസ് സ്വലാഹി, കെ. മുനവര്‍, സാദ് ബിന്‍ ഹൈദര്‍, നയീഫ് ബിന്‍ നസറുദ്ധീന്‍ മദീന, ഡോ. പി.എന്‍. ഷബീല്‍, ഷൈഖ് അബ്ദുസ്സലാം മദനി, മുഹമ്മദ് ഖാന്‍, സൈദ് ഹുസ്സൈന്‍, ശൈഖ് അബ്ദുസാലമ മദനി, അബ്ദുല്‍ റാസിഖ് സൗദാഖര്‍, കെ.പി. ഹിദ്യായത്ത്, ശൈഖ് അബ്ദുസ്സലാം മദനി, സൈദ് ഹുസ്സൈന്‍, സമീര്‍ ഖാലിദ്, അബു മുഹമ്മദ്, സയ്യിദ് മുഹമ്മദ് മഷ്ഹൂര്‍, ടി.ടി. ജഹഫര്‍, വി.വി. അബൂബക്കര്‍, ഹംസ കുട്ടി സലഫി, ഷുറൈഹ് സലഫി, ഡോ മീന, റിയാസ് സ്വലാഹി, ഡോ ഫിരോസന, കുഞ്ഞാലി മദനി, അര്‍ജുമാന്ദ് ആദില്‍, ശമീര്‍ മുണ്ടേരി, മുനീര്‍ നജാത്തി, അബ്ദുല്‍ ജബ്ബാര്‍ മദീനി, സ്വാദിഖ് മദീനി, നിസാര്‍ സ്വലാഹി, ഷരീഫ് കാര, സി.എം. അബ്ദുല്‍ ഖാലിക്ക്, നദീം അബ്ദുള്ള, റുസ്തം ഉസ്മാന്‍എന്നിവര്‍ പ്രഭാഷണം നടത്തും.

വൈകീട്ട് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, പ്രൊഫ. ഹാരിസിബ്‌നു സലീം, ഡോ. സി. മുഹമ്മദ് റാഫി എന്നിവര്‍ നേതൃത്വം നല്‍കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments:

Post a Comment

Advertisement

Powered by Blogger.