ഇരുപത്തിരണ്ടാമത് പ്രോഫ്‌കോണിന് തളിപ്പറമ്പിൽ ഇന്ന് തുടക്കം

തളിപ്പറമ്പ്: വിസ്ഡം ഇസ്ലാമിക്ക് ഒാര്ഗനൈസേഷന്റെ ഭാഗമായി മുജാഹിദ് സ്റ്റുഡന്സ് മൂവ്‌മെന്റ് (എംഎസ്എം.) സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഇരുപത്തിണ്ടാമത് പ്രോഫ്‌കോൺ പ്രൊഫഷണല് സ്റ്റുഡന്സ് ഗ്ലോബല് കോണ്ഫറന്സിന് കണ്ണൂര് തളിപ്പറമ്പില് ഇന്ന് തുടക്കമാകും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില് ഷാര്ജ മസ്ജിദല് ഹറമൈന് ഇമാംശൈഖ് സഫറുല് ഹസന് മദീനി ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം ചെയര്മാന് സാദത്ത്അലി കൊച്ചിപള്ളി ഉദ്ഘാടനസമ്മേളനത്തില് അദ്ധ്യക്ഷത വഹിക്കും. രാജ്യത്തെയുംവിദേശത്തെയുംവിവിധ കാമ്പസുകളില് നിന്നെത്തുന്ന പ്രൊഫഷണല്വിദ്യാര്ത്ഥികളെ സ്വീകരിക്കാന് ഒരുക്കങ്ങള് പൂര്ത്തിയായതായി ഭാരവാഹികള്അറിയിച്ചു.നാളെ മുതല് മൂന്ന് ​ദിവസങ്ങളിലായി 6 വേദികളില് സംഘടിപ്പിക്കുന്ന ഇംഗ്ലീഷ്, മലയാളം, അറബി, തമിഴ്, ഉറുദു ഭാഷകളിലുള്ള 36 സെഷനുകളിലാണ് സമ്മേളനം നടക്കുന്നത്. ഇന്ത്യയിലെ പ്രമുഖ പ്രൊഫഷണല് സ്ഥാപനങ്ങളില് നിന്നുള്ള വിദ്യാര്ത്ഥികള് സമ്മേളനത്തില് പങ്കെടുക്കും. ഇന്ത്യക്കകത്തു നിന്നുംവിദേശരാജ്യങ്ങളില് നിന്നുമുള്ള അക്കാദമിക്‌ വിദഗ്ദരും പണ്ഡിതന്മാരും വിഷയാവതരണം നടത്തും.പത്തിന് നടക്കുന്ന വിവിധ സെഷനുകളില് തമിഴ്‌നാട് ഫിഷറീസ്‌വകുപ്പ് മന്ത്രി ഡി. ജയകുമാര്, കെ.കെ. രാഗേഷ്എം.പി., ജേയിംസ് മാത്യു എം.എല്.എ, എ.എന്. ഷംസീര് എംഎല്എ. എന്നിവര്മുഖ്യാതിഥികളാവും. 11 ന് ഉച്ചക്ക് നടക്കുന്ന സമാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഒാര്ഗനൈസേഷന് പ്രസിഡണ്ട് പി.എന്. അബ്ദുല് ലത്തീഫ്മദനി ഉദ്ഘാടനം ചെയ്യും.22-ാമത് പ്രോഫ്‌കോണ് ജനറല് കണ്വീനര് ഡോ.പി.പി. നസീഫ് അദ്ധ്യക്ഷത വഹിക്കും. തുറമുഖ, പുരാവസ്തു, മ്യൂസിയംവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ചടങ്ങില് മുഖ്യാതിഥിയാകും. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ.കെ.രാഗേഷ്എം.പി, തളിപ്പറമ്പ് മുന്സിപ്പല് ചെയര്മാന് മഹമ്മൂദ് അള്ളാംകുളം, സി. മുഹമ്മദ് ബഷീര്, ഷംസുദ്ധീന് അജ്മാന് എന്നിവര് അതിഥികളായി സംബന്ധിക്കും. ഐഎസ്എം. കേരള ജനറല്സെക്രട്ടറി കെ.സജ്ജാദ്, യുഎഇ ഇന്ത്യന് ഇസ് ലാഹി സെന്റര് പ്രസിഡന്റ് ഹുസൈന് സലഫി, എംഎസ്എംസംസ്ഥാന ജനറല് സെക്രട്ടറി പി. ലുബൈബ്, ട്രഷറര് സി. മുഹാസ്എന്നിവര് പ്രസംഗിക്കും.പത്രസമ്മേളനത്തില് സാദത്ത്അലി കൊച്ചിപള്ളി, അബ്ദുള്ള ഫാസില്, പി.പി. ഹുസ്സൈന് കുഞ്ഞി, ടി.കെ.ഉബൈദ്, സി.വി.കാബില് എന്നിവര് പങ്കെടുത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.