ജയ ബച്ചനെ രാജ്യസഭയിലെത്തിക്കാന്‍ മമത ബാനര്‍ജി


ന്യൂഡൽഹി: പ്രശസ്ത സിനിമാ താരവും സമാജ് വാദി പാർട്ടി നേതാവുമായ ജയാ ബച്ചനെ പശ്ചിമ ബംഗാളിൽ നിന്ന് രാജ്യസഭയിലെത്തി തൃണമൂൽ കോൺഗ്രസിൽ ആലോചന. ജയ ബച്ചന്റെ രാജ്യസഭയിലെ മൂന്നാം ടേം ഏപ്രിൽ മൂന്നിന് അവസാനിക്കും. രാജ്യസഭാ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. മമത ബാനർജിയുടെ അധ്യക്ഷതയിൽ നടക്കുന്ന പാർട്ടി യോഗത്തിന് ശേഷം മാർച്ച് 18-ന് അന്തിമ തീരുമാനം സ്വീകരിക്കുമെന്നും പാർട്ടി വക്താവ് അറിയിച്ചു. ഏപ്രിൽ മാസം 58 രാജ്യസഭാ എംപിമാരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഇതിൽ പത്ത് സീറ്റും ഒഴിവ് വരുന്നത് ഉത്തർപ്രദേശിൽ നിന്നാണ്. ഇതിൽ ഭൂരുഭാഗവും ബിജെപിക്ക് ലഭിക്കാനാണ് സാധ്യത. ഒരു അംഗത്തെ രാജ്യസഭയിൽ എത്തിക്കാനുള്ള അംഗബലം മാത്രമാണ് സമാജ് വാദി പാർട്ടിക്കുള്ളൂ. ഈ സാഹചര്യത്തിലാണ് തൃണമൂലിന്റെ പിന്തുണക്ക് നീക്കം നടക്കുന്നത്.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.