പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​ൽ വീ​ണ്ടും വി​ള്ള​ൽ രൂ​പ​പ്പെ​ട്ടു

പ​ഴ​യ​ങ്ങാ​ടി: പി​ലാ​ത്ത​റ-​വ​ള​പ​ട്ട​ണം കെ​എ​സ്ടി​പി റോ​ഡി​ലെ ഏ​റെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​ൽ വീ​ണ്ടും വി​ള്ള​ൽ രൂ​പ​പ്പെ​ട്ടു. ര​ണ്ടു​വ​ർ​ഷം മു​ന്പ് താ​വം ഭാ​ഗ​ത്തേ​ക്കു​ള്ള സ്പാ​ന​ലു​ക​ൾ​ക്കി​ട​യി​ൽ വി​ള്ള​ൽ വ​ന്ന​തി​നെ തു​ട​ർ​ന്ന് 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പാ​ലം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്.

ആ​ധു​നി​ക ബോ​ട്ട് ജെ​ട്ടി നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ഴ​യി​ൽ പാ​ല​ത്തോ​ടു ചേ​ർ​ന്ന് പൈ​ലിം​ഗ് പ്ര​വൃ​ത്തി ന​ട​ക്കു​ന്നു​ണ്ട്. പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​തി​നു​ശേ​ഷ​മാ​ണ് പാ​ല​ത്തി​ൽ വി​ള്ള​ൽ കൂ​ടി​വ​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. വി​ള്ള​ലി​ൽ ത​ട്ടി ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ തെ​ന്നി​വീ​ഴു​ന്ന​തും പ​തി​വാ​കു​ക​യാ​ണ്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ​യും സ്ലാ​ബു​ക​ളു​ടെ​യും കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു​വീ​ണ് തു​രു​മ്പെ​ടു​ത്ത ക​മ്പി​ക​ൾ പു​റ​ത്താ​യ​നി​ല​യി​ലാ​ണ്. പ​ഴ​യ​ങ്ങാ​ടി​യി​ലെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പാ​ല​ത്തി​നു പ​ക​രം പു​തി​യ പാ​ല​മെ​ന്ന ആ​ശ​യം സ​ർ​ക്കാ​രി​ന്‍റെ ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്. പാ​ലം ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.