പയ്യാവൂർ ഊട്ടുത്സവം നാളെ തുടങ്ങും
പയ്യാവൂർ ശിവക്ഷേത്രത്തിലെ പ്രസിദ്ധമായ ഊട്ടുത്സവത്തിന് നാളെ തുടക്കമാവും.കുടകരുടെ സാനിധ്യം കൊണ്ട് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ആചാര അനുഷ്ടാനങ്ങളാല്‍ സമ്പന്നമാണ് ഊട്ടുത്സവം. രാവിലെ കുടകർ നടത്തുന്ന അരി ചൊരിയൽ ചടങ്ങോടു കൂടിയാണ് ഊട്ടുത്സവം ആരംഭിക്കുക. വൈകുന്നേരം വിവിധ ക്ഷേത്രങ്ങളിൽ നിന്നം കലവറ നിറയ്ക്കൽ ഘോഷയാത്ര പൂക്കാവടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിചേരും.12 മുതൽ 24 വരെ എല്ലാ ദിവസവും വൈകന്നേരം അഞ്ചിനു തിടമ്പ് നൃത്തവും രാത്രി 10 ന് ശ്രീഭൂതബലിയും നടക്കും 12 ന് പയ്യാവൂർ, തപ്രം ദേശവാസികളുടെയും 15 ന് കാഞ്ഞിലേരി, 21ന് ചേടിച്ചേരിദേശവാസികളുടെയും കാഴ്ച സമർപ്പണം നടക്കും. 20ന് വീണ്ടും കുടകരുടെ അരി വരവ് നടക്കും.
കാളപ്പുറത്ത് അരിയുമായി 50 കിലോമീറ്ററോളം കാട്ടിലൂടെ കാൽനടയായാണ് കുടകർ അരിയുമായി ക്ഷേത്രത്തിലെത്തുക. 20, 21 തീയതികളിൽ ക്ഷേത്ര നടയിൽ കുടകരുടെ തുടികൊട്ടി പാട്ട് നടക്കും.
16 മുതൽ 22 വരെ എല്ലാ ദിവസവും ക്ഷേത്ര തിരുമുറ്റത്ത് രാത്രി തായമ്പക ഉണ്ടാവും. 20, 21 തീയതികളിൽ രാവിലെ 10 ന് അക്ഷരശ്ലോക സദസ്, മഹോത്സവദിനമായ 22 ന് പുലർച്ചെ നാലിന് നെയ്യമൃത് കാരുടെ നെയ്യൊപ്പിക്കൽ, ഏഴിന് ആലിംഗന പുഷ്പാഞ്ജലി, ഉച്ചയ്ക്ക് ഒന്നിന് മേളപ്രദിക്ഷണത്തോടൊപ്പം ആനപ്പുറത്ത് തിടമ്പെഴുന്നള്ളിപ്പും നെയ്യമൃത് കാരുടെ കുഴി അടുപ്പിൽ നൃത്തവും നടക്കും. വൈകുന്നേരം നാലിന് ചൂളിയാട്ട്കാരുടെ ഓമന കാഴ്ച.
തുടർന്ന് കുടകരുടെ മടക്കയാത്ര. 23 ന് രാവിലെ നെയ്യാട്ടം, ഇളനീരാട്ടം, കളഭാട്ടം. 24 ന് ഉച്ചയ്ക്ക് ആറാട്ടെഴുന്നള്ളത്ത്, രാത്രി കളത്തിലരിയും പാട്ടോടെ ഊട്ടുത്സവം സമാപിക്കും. ദേവസ്വം ഓഡിറ്റോറിയത്തിൽ 12 ന് രാത്രി ഏഴിന് സാംസ്കാരിക സമ്മേളനം നാടക സംവിധായകൻ ജയൻ തിരുമന ഉദ്ഘാടനം ചെയ്യും. പയ്യാവൂർ ശിവക്ഷേത്രത്തിന്റെ ചരിത്രം ഡോക്യുഫിക്ഷൻ കവയത്രി നവീന സുഭാഷ് പ്രകാശനം ചെയ്യും, സിനിമാ ഗാന രചയിതാവ് ഉദിനൂർ മോഹനൻ സിഡി ഏറ്റുവാങ്ങും.
തുടർന്ന് മയ്യിൽ ഗ്രാമിക അവതരിപ്പിക്കുന്ന നാട്ട് കേളി അരങ്ങേറും.13 ന് രാത്രി 10 ന് ശിവരാത്രി ദിവസം കണ്ണൂർ നടനകലാക്ഷേത്രത്തിന്റെ നൃത്ത സംഗീത നാടകം ഭക്ത മാർക്കാണ്ഠേയൻ. 14 ന് ഏഴിന് ഓട്ടൻതുള്ളൽ തുടർന്ന് നൃത്ത പരിപാടികൾ നടക്കും.15 ന് പയ്യന്നൂർ കൃഷ്ണൻകുട്ടി അവതരിപ്പിക്കുന്ന ശീതങ്കൻ തുള്ളൽ, നൃത്തനൃത്ത്യങ്ങൾ, കോൽക്കളി, 16 ന് രാത്രി ഏഴിന് മണിക്ക് ചെറുതാഴം അഴീക്കോടൻ സ്മാരക കലാസമിതിയുടെ പൂരക്കളി, തുടർന്ന് ഓടക്കുഴൽ വായന എന്നിവ നടക്കും, 17 ന് ശിവരഞ്ജനി കലാക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങൾ, 18 ന് അഞ്ജലി കലാക്ഷേത്രയുടെ നൃത്തസന്ധ്യ, 19 ന് നൃത്തോത്സവം, 20 ന് ദേശീയ അവാഡ് ജേതാവ് രാജേഷ് ചന്ദ്രയുടെ മാജിക്ക് ഷോ, 21 ന് സാംസ്കാരിക സമ്മേളനം കെ.സി. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും സ്വാമി സന്ദീപാനന്ദഗിരി മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് കണ്ണൂർ സംഘചേതനയുടെ കോലം എന്ന സാമൂഹ്യ നാടകം, 22 ന് സാംസകാരിക സമ്മേളനം മലബാർ ദേവസ്വം ബോഡ് പ്രസിഡന്റ് ഒ.കെ. വാസു ഉദ്ഘാടനം ചെയ്യും തുടർന്ന് കോഴിക്കോട് കളിയരങ്ങിന്റെ നൃത്ത സംഗീത നാടകം രാവണൻ .23ന് രാത്രി ഏഴിന് ശ്രീകണ്ഠപുരം സരിഗമ ഡാൻസ് സ്കൂളിന്റെ നൃത്തോത്സവം, 24 ന് പയ്യന്നൂർ മലബാർ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനളേ.13 ദിവസം നീണ്ടു നിൽക്കുന്ന ഊട്ടുൽസവം 24 ന് സമാപിക്കും.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.