ജില്ലയിലെ മികച്ച പഞ്ചായത്ത് ഇനി പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്‌. സംസ്ഥാനത്ത് മൂന്നാം സ്ഥാനം

പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കണ്ണൂര്‍ ജില്ലയിലെ 2016-2017 വര്‍ഷത്തെ മികച്ചഗ്രമാപഞ്ചയത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് പുരസ്ക്കാരം നേടി.സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും പഞ്ചായത്ത് കരസ്ഥമാക്കി.ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള 10 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും,സംസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്തിനുള്ള 15 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് ലഭിച്ചത്.

പഞ്ചായത്ത് കമ്മിറ്റി,സ്റ്റാന്റിംഗ് കമ്മിറ്റി,നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍, പൊതുജന പിന്തുണയോടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പുരസ്ക്കാരത്തിന് ആധാരം.2016-2017 വര്‍ഷത്തില്‍ പഞ്ചായത്ത് 100% നികുതി പിരിച്ചെടുക്കുകയും,പദ്ധതി നിര്‍വഹണത്തില്‍ 100% കൈവരിക്കുകയും ചെയ്തു.

സാമുഹ്യക്ഷേമം,ആരോഗ്യം,പശ്ചാത്തല മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ പഞ്ചായത്തിന് സാധിച്ചു.വികസന പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ്മ ഉണ്ടാക്കിയെടുക്കാനായി എന്നതാണ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ നേട്ടത്തിന് മുതല്‍കൂട്ടായത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.