പാ​പ്പി​നി​ശേ​രി​യി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ വ​ഴി ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ണ്ണൂ​ർ: പാ​പ്പി​നി​ശേ​രി​യി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ വ​ഴി ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ കൈ​വ​രി​യു​ടെ നീ​ളം കു​റ​ച്ച് മൂ​ന്നു മീ​റ്റ​ർ വീ​തി​യു​ള്ള വ​ഴി നി​ർ​മി​ച്ചു ന​ൽ​കാ​ൻ കെ​എ​സ്‌​ടി​പി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​ക്റ്റിം​ഗ് അ​ധ്യ​ക്ഷ​ൻ പി.​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വീ​ട്ടി​ലേ​ക്ക് ഗ​താ​ഗ​ത സൗ​ക​ര്യം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് മൂ​ന്നു മീ​റ്റ​ർ വീ​തി​യു​ള​ള സ​ർ​വീ​സ് റോ​ഡി​ന് സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ റോ​ഡ് ടാ​ർ ചെ​യ്തു ന​ൽ​കും. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മം അ​നു​സ​രി​ച്ച് കാ​ല​താ​മ​സം വ​ന്ന​തി​നാ​ൽ സ്വ​മേ​ധ​യാ ഭൂ​മി വി​ട്ടു ന​ൽ​കി​യ​വ​ർ​ക്ക് ഭൂ​മി​യി​ലെ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് പൊ​തു​മ​രാ​മ​ത്ത് റേ​റ്റ് അ​നു​സ​രി​ച്ച് ന്യാ​യ​മാ​യ വി​ല ന​ൽ​കും. എ​ന്നാ​ൽ പ​രാ​തി​ക്കാ​ർ നാ​ളി​തു​വ​രെ സ്ഥ​ലം വി​ട്ട് ന​ൽ​കി​യി​ട്ടി​ല്ല. സ്ഥ​ലം വി​ട്ട് ന​ൽ​കി​യാ​ൽ അ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കും മൂ​ന്നു​മീ​റ്റ​ർ വ​ഴി നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ണ്ണൂ​ർ കെ​എ​സ്‌​ടി​പി ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നി​യ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. പി.​ജ​യ​ല​ക്ഷ്മി​യും ത​ദ്ദേ​ശ​വ​സി​ക​ളും ചേ​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.