കൃത്രിമ ജലപാതക്കെതിരെ ജനകീയ സമരസമിതി പന്തംകൊളുത്തി പ്രകടനം നടത്തി

പാനൂരിൽ കൃത്രിമജലപാത വിരുദ്ധ സംയുക്ത സമരസമിതി തീരുമാനപ്രകാരം ഇന്ന്‌ വിവിധപ്രാദേശിക കമ്മിറ്റികൾ അതാതു പ്രദേശങ്ങളിൽ  പന്തംകൊളുത്തി പ്രതിഷേധപ്രകടനം നടത്തി. പാനൂർ ടൌൺപ്രദേശത്തെയും എരഞ്ഞികുളങ്ങര പ്രദേശത്തെയും നൂറുകണക്കിന്  വനിതകളും കുട്ടികളും അടങ്ങുന്ന ജനങ്ങൾ പ്രകടനത്തിൽ പങ്കുകൊണ്ടു. പാനൂർ ടൌൺ ഏരിയപ്രകടനം സി.പി. മുകുന്ദൻ, കെ.കെ. പ്രേമൻ., കെ.പി. പ്രദീപൻ എന്നിവർ നയിച്ചു. ഒരു ആയുസ്സുകൊണ്ട് നേടിയതെല്ലാം വികസനമെന്ന പേരുപറഞ്ഞു ഇടിച്ചുപൊളിക്കാൻ വിടില്ല എന്ന് സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.