പാമ്പുരുത്തി പള്ളി നേർച്ച (ഉറൂസ്) നാളെ തുടങ്ങും

പാമ്പുരുത്തി: ചരിത്ര പ്രസിദ്ധമായ
പാമ്പുരുത്തി പള്ളി നേർച്ചക്ക് നാളെ ജുമുഅ നമസ്കാരാന്തരം പാമ്പുരുത്തി ഖാസി  വളപട്ടണം സയ്യിദ് ജലാലുദ്ദീൻ ബുഖാരി തങ്ങൾ പതാക ഉയർതത്തുന്നതോടെ തുടക്കമാവും രാത്രി നടക്കുന്ന ഉദ്ഘാടന സമ്മേളനം മഹല്ല് പ്രസിഡന്റ് കെ പി അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ മഹല്ല് ഉപദേശക ബോർഡ് ചെയർമാൻ എം അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം പ്രഭാഷണം നടത്തും റഫീഖ് ദാരിമി ചാലിയം ,സി എച്ച് അബ്ദുൽ മജീദ് ഫൈസി, എം മമ്മു മാസ്റ്റർ,വി ടി മുഹമ്മദ് മൻസൂർ, എം മുസ്തഫ ഹാജി സംബന്ധിക്കും തുടർന്ന്
പാമ്പുരുത്തി മദ്രസ വിദ്യാർത്ഥി കളുടെ ഇസ്‌ലാമിക് നശീദ പ്രോഗ്രാമും അരങ്ങേറും. ശനിയാഴ്ച രാത്രി ദഫ് പ്രദർശനവും, പാപ്പിനിശ്ശേരി അ സ്അദിയ്യ മദീനത്തുൽ മുനവ്വറ ബുർദ്ദ സംഘം അവതരിപ്പിക്കുന്ന ബുർദ്ദ മജ് ലിസും മാണിയൂർ അബ്ദുൽ ഫത്താഹ് ദാരിമി യുടെ പ്രഭാഷണവും നടക്കും
സമാപന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് മൗലീദ് പാരായണവും അന്ന ദാനവും രാത്രി മദ് ഹുന്നബി ഗാനാലാപന മത്സരവും നടക്കും തുടർന്ന് അൽ ഹാഫിസ് ഷെമിസ് ഖാൻ നാഫിഇയുടെ പ്രഭാഷണം നടക്കും
സമാപന പ്രാർത്ഥനക്ക് അൽ മഷ് ഹൂർ ആറ്റക്കോയ തങ്ങൾ ആയിപ്പുഴ നേതൃത്വം നൽകും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.