പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു
കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ (89) വേദിയിൽ കുഴഞ്ഞുവീണു മരിച്ചു. അഞ്ചൽ അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കവെ ചൊവ്വാഴ്ച രാത്രി 10.40-നായിരുന്നു അന്ത്യം. 2011-ൽ രാജ്യം പദ്‌മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ‘രാവണവിജയം’ കഥകളിയിൽ രാവണവേഷം ആടിക്കൊണ്ടിരിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഉടൻ  കൂടെയുണ്ടായിരുന്നവരും ക്ഷേത്രം ഭാരവാഹികളും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. കേരള കലാമണ്ഡലം അവാർഡ്​, തുളസീവനം അവാർഡ്​, സംഗീത നാടക അക്കാദമി അവാർഡ്​, കേന്ദ്ര സർക്കാർ ഫെലോഷിപ്​​, കോട്ടക്കൽ ആര്യവൈദ്യശാലയുടെ രംഗകുലപതി അവാർഡ്​, കലാദർപ്പണ അവാർഡ്​, 1997ൽ ഗവർണറിൽനിന്ന്​ വീരശൃംഘല തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. ഗുരു ചെങ്ങന്നൂരി​​​െൻറ ബന്ധുവായ സാവിത്രി അമ്മയാണ്​ ഭാര്യ. മക്കൾ: മധു, മിനി, ഗംഗ തമ്പി(ഭരതനാട്യം നർത്തകി).
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.