പ്രമുഖ സാഹിത്യകാരനും പൗരാവകാശ പ്രവർത്തകനുമായ കെ.പാനൂർ അന്തരിച്ചു

കേരളത്തിലെ ആഫ്രിക്ക ഉൾപ്പെടെയുള്ള കൃതികളുടെ കർത്താവാണ്. കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കവി, ഉപന്യാസകാരൻ എന്നീ നിലകളിൽ വിദ്യാർഥി കാലം തൊട്ടേ സജീവമായിരുന്നു. കുഞ്ഞിരാമൻ പാനൂരാണു കെ. പാനൂർ എന്ന തൂലികാനാമം സ്വീകരിച്ചത്.

റവന്യു വകുപ്പിൽ ജീവനക്കാരനായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി, ആദിവാസി ക്ഷേമ വിഭാഗത്തിൽ സേവനം അനുഷ്ഠിക്കാൻ സ്വയം തയാറാവുകയായിരുന്നു. ഔദ്യോഗിക പ്രവർത്തനങ്ങൾക്കിടെ തിരിച്ചറിഞ്ഞ സത്യങ്ങൾ തുറന്നു കാട്ടുന്ന പുസ്തകമാണു കേരളത്തിലെ ആഫ്രിക്ക. കേരളത്തിലെ ആദിവാസികളുടെ ദുരിത ജീവിതം അതു വരച്ചുകാട്ടി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.