വീണു പരിക്കേറ്റ തൊഴിലാളി മരിച്ചു


എടക്കാട്: കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന എടക്കാട് തുണ്ടിയിൽ കെ.ടി.ശിഹാബുദ്ധീൻ(46) നിര്യാതനായി. വൈകീട്ട് 7മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. എടക്കാട് ബസാറിലെ ചുമട്ട് തൊഴിലാളിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. സംസാരശേഷിയില്ലാത്ത ഇയാൾ ഒരാഴ്ച മുമ്പ് പാർട്ടി ഓഫീസ് കെട്ടിടത്തിൽ നിന്ന് അബദ്ധത്തിൽ വീണ് ഗുരുതരാവസ്ഥായിൽ കൊയിലി ആശുപത്രിയിലും തുടർന് കോഴിക്കോട്ടും ചികിത്സയിലായിരുന്നു. എടക്കാട് പോലീസ് സ്റ്റേഷനടുത്തുള്ള ക്വാർട്ടേഴ്സിലാണ് താമസം. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ വൈകീട്ട് എടക്കാട് മണപ്പുറം പള്ളിയിൽ ഖബറടക്കും. തുണ്ടിയിൽ ആയിഷ - കുഞ്ഞഹമ്മദ് ദമ്പതികളുടെ മകനാണ്.മക്കൾ: സിയാദ്, സബീന. സഹോദരങ്ങൾ: അൻവർ (ഗൾഫ്), സിറാജ്, സാജിർ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.