തലശ്ശേരി ബ്ലോക്ക് തല അയൽപക്ക യുവ പാർലമെന്റ് സംഘടിപ്പിച്ചു

കണ്ണൂർ നെഹ്റു യുവ കേന്ദ്ര,കെ. ഗോവിന്ദൻ മാസ്റ്റർ മെമ്മോറിയൽ സ്പോർട്സ് & ആർട്സ് ക്ലബ്, ബ്രണ്ണൻ കോളേജ് നാഷണൽ സർവ്വീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തലശ്ശേരി ബ്ലോക്ക് തല അയൽപക്ക യുവ പാർലമെന്റ് സംഘടിപ്പിച്ചു. ധർമ്മടം പഞ്ചായത്ത് പ്രസിണ്ടന്റ് ശ്രീമതി ബേബി സരോജ സി.പി ഉദ്ഘാടനം ചെയ്തു. ബ്രണ്ണൻ കോളേജ് ഹിന്ദി സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ശ്രീമതി. എൻ.എൽ ബീന അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ DYSP പി.പി. സദാനന്ദൻ മുഖ്യാത്ഥിതിയായി,N.S.S പോഗ്രാം ഓഫീസർമാരായ  Dr. പി.എസ് പ്രകാശ്, Dr.വാസന്ത്.J എന്നിവർ ആശംസ നേർന്നു. നെഹ്റു യുവകേന്ദ്ര തലശ്ശേരി ബ്ലോക്ക് വളണ്ടിയർ മിഥുൻ മോഹൻ സ്വാഗതവും ക്ലബ് പ്രസിണ്ടന്റ് രതീഷ് ടി.കെ നന്ദിയും പറഞ്ഞു. ലഹരി ഇന്നത്തെ സമൂഹത്തിൽ, കരിയർ ഗൈഡൻസ് , വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിൽ ക്ലാസുകളും നടന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.