നെഹ്റു യുവ കേന്ദ്ര യൂത്ത് പാര്‍ലമെന്‍റ് മൂന്നിന്

പയ്യന്നൂര്‍: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിനുകീഴിലുള്ള കണ്ണൂര്‍ നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ചെറുപുഴ ഗ്രാമീണ വായനശാല,നവജ്യോതി കോളേജ് നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ പയ്യന്നൂര്‍ ബ്ലോക്ക് തല അയല്‍പ്പക്ക യൂത്ത് പാര്‍ലമെന്‍റ് ശനിയാഴ്ച രാവിലെ പത്ത് മുതല്‍ കന്നിക്കളം നവജ്യോതി ക്യാമ്പസ്സില്‍ നടക്കും. ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുറാണി ജോര്‍ജ്ജിന്‍റെ അദ്ധ്യക്ഷതയില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.സത്യപാലന്‍ ഉദ്ഘാടനം ചെയ്യും.നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍‍ പയ്യന്നൂര്‍ വിനീത് കുമാര്‍ പദ്ധതി വിശദീകരണം നടത്തും.'യുവജാഗ്രത' എന്ന പേരില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ യുവമനസ്സുണര്‍ത്തുക എന്ന ലക്ഷ്യവുമായി കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ വി.വി സുരേന്ദ്രന്‍ നയിക്കുന്ന ക്ലാസ്സോടെ തുടക്കമാവുന്ന യൂത്ത് പാര്‍ലമെന്‍റിന്‍റെ ഭാഗമായി 'ജി.എസ്.ടി യും പൊതുസമൂഹവും' (അമല്‍ ജോര്‍ജ്ജ്), 'മുദ്ര ലോണ്‍ സാധ്യതകള്‍' (വെങ്കിട്ട റെഡ്ഡി), 'മിഷന്‍ ഇന്ദ്രധനുഷ്: യുവജനാരോഗ്യ ബോധവത്കരണം' (എം.എന്‍ അനിലകുമാരി) എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ‍ ക്ലാസ്സുകള്‍ നടക്കും.ഉച്ചതിരിഞ്ഞ് 'ഇന്ത്യന്‍ ഭരണഘടന' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ക്വിസ്സ് മത്സരത്തിന് വി.വി അരുണ്‍ നേതൃത്വം നല്‍കും. പ്രൊഫ ലില്ലിക്കുട്ടി ചാക്കോ യുവജനസന്ദേശം നല്‍കും.വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ വി.കൃഷ്ണന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നവജ്യോതി കോളേജ് ഡയരക്ടര്‍ ഫാ.സിബി ജോസഫ് ക്വിസ്സ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.