മാങ്ങാട് തേറാറമ്പ് മഹാദേവക്ഷേത്രം ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാദിന മഹോല്‍സവവും മാര്‍ച്ച് ഒന്നുമുതല്‍ ഒന്‍പത് വരെ

മാങ്ങാട് തേറാറമ്പ് മഹാദേവക്ഷേത്രം ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാദിന മഹോല്‍സവവും മാര്‍ച്ച് ഒന്നുമുതല്‍ ഒന്‍പത് വരെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒന്നിന് വൈകിട്ട് നാലിന് കാലവറനിറയ്ക്കൽ ഘോഷയാത്ര. 6. 30 ന് ആചാര്യ വരണം. 7ന് യന്ജദീപം തെളിയിക്കൽ തുടർന്ന് ഭാഗവത പാരായണവും പ്രഭാഷണവും. എല്ലാം ദിവസവും രാവിലെ ആറു മുതൽ വൈകിട്ട് 7 വരെ ഭാഗവതസപ്‌താഹ യന്ജം.  മാർച്ച്‌ 2 മുതൽ 6 വരെ വൈകിട്ട് 7.30 ന് കലാപരിപാടികൾ. ഒൻപതിന് രാവിലെ അഞ്ചിന് അഭിഷേകം വൈകിട്ടു ദീപാരാധന, പഞ്ചവാദ്യം, കാഴ്ചശീവേലി, ഉത്സവവാദ്യം, തുടർന്ന് തിടമ്പു നൃത്തം.

മാർച്ച്‌ 2മുതൽ 9വരെ എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതൽ  അന്നദാനം ഉണ്ടായിരിക്കുന്നതാണ്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.