കേരള മനസാക്ഷിയെ ഞെട്ടിച്ച് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട കൊലപാതം; മോഷണം ആരോപിച്ച് ആദിവാസിയെ തല്ലിക്കൊന്നവര്‍ എടുത്ത സെല്‍ഫി പുറത്ത്


മല്ലിപ്പൊടി മോഷ്ടിച്ചുവെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലികൊന്നു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസ്സുള്ള മധുവാണ് മരിച്ചത്. പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച മധുവിനെ മോഷ്ടാവെന്ന് ആരോപിച്ച് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് മധു മരിക്കുന്നത്.

നാട്ടുകാരുടെ ക്രൂര മര്‍ദ്ദനമേറ്റ മധു പൊലീസ് വാഹനത്തില്‍ വെച്ച് ശര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണപ്പെടുകയായിരുന്നു.
മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു. പോസ്‌റ്‌മോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു. മധുവിനെ തല്ലിയതിന് ശേഷം നാട്ടുകാര്‍ സെല്‍ഫിയെടുത്തതും വിവാദമായിട്ടുണ്ട്.

മാനസിക ആസ്വസ്ഥമുള്ള മധുവിനെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മല്ലീശരം കോവിലില്‍ നിന്ന് പിടിച്ചുകൊണ്ട് വന്നു മുക്കാലി കവലയില്‍ ഇട്ടു മര്‍ദ്ദിക്കുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ കയ്യിലുണ്ടായിരുന്നത് ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു.
മധുവിന്റെ കയ്യിലുണ്ടായിരുന്ന മുളകുപൊടിയും മല്ലിപ്പൊടിയും മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് തല്ലിക്കൊന്നത്. മാനസിക ആസ്വാസ്ഥ്യമുളള മധു കടകളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ എടുത്തു കൊണ്ടുപൊകുമായിരുന്നുവെന്നാണ് കടക്കാര്‍ ആരോപിക്കുന്നത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.