സിപിഎം സംസ്ഥാന സമ്മേളനം നാളെ മുതല്‍

തൃശൂരിൽ നാളെ മുതൽ 25 വരെ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ ദീപശിഖ തെളിയിച്ചു. തേക്കിൻകാട് മൈതാനത്ത് സ്വാഗതസംഘം ചെയർമാൻ ബേബി ജോൺ പതാക ഉയർത്തി.സമ്മേളനത്തിന്‍റെ കൊടിമരജാഥയും ദീപശിഖാപ്രയാണവും തൃശൂർ നഗരത്തെ ചെങ്കോട്ടയാക്കി. സമ്മേളനവേദിയായ റീജനൽ തിയറ്ററിന്‍റെ ചുമരുകൾ ചെങ്കോട്ടയെ അനുസ്മരിപ്പിക്കുന്ന വിധം അലങ്കരിച്ചിട്ടുണ്ട്.

ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഏറെ നിര്‍ണായകമായ സാഹചര്യത്തിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കടന്നുപോകുമ്പോള്‍ സിപിഎമ്മിന്റെ ഈ സംസ്ഥാന സമ്മേളനത്തിനും രാഷ്ട്രീയനിരീക്ഷകര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.