എസ്ഡിപിഐ സായാഹ്ന ധര്‍ണ



  കണ്ണൂര്‍: മുത്ത്വലാഖ് ബില്‍ അടിച്ചമര്‍ത്താനുള്ള പുതിയ ആയുധം, വ്യക്തിനിയമത്തിന്‍മേലുള്ള കടന്നുകയറ്റം ചെറുക്കുക എന്ന പ്രമേയത്തില്‍ നടത്തുന്ന ദേശീയപ്രചാരണ കാംപയിന്റെ ഭാഗമായി എസ്ഡിപിഐ കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ സായാഹ്ന ധര്‍ണ നടത്തും. നാളെ (23.02.2018 വെള്ളിയാഴ്ച) വൈകുന്നേരം 4.30നു കാല്‍ടെക്സ്‌ ജങ്ഷനില്‍ നടക്കുന്ന ധര്‍ണ എസ്ഡിപിഐ സംസ്ഥാന സമിതിയംഗം സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി ബഷീര്‍ അധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സെക്രട്ടറി പി കെ ഫാറൂഖ്, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി, സി കെ ഉമര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.