സമാധാനയോഗത്തിൽ വാക്കേറ്റം; യോഗം ബഹിഷ്കരിച്ച് യുഡിഎഫ്

കണ്ണൂർ∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തെ തുടർന്നുടലെടുത്ത സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച സർവകക്ഷി സമാധാന യോഗം യുഡിഎഫ് പ്രതിനിധികൾ ബഹിഷ്കരിച്ചു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്നാണിത്. മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ആരംഭിച്ചതിനു പിന്നാലെ, കെ.കെ. രാഗേഷ് എംപി വേദിയിലിരിക്കുന്നതിനെ പാച്ചേനി ചോദ്യം ചെയ്തു. ജനപ്രതിനിധികളെ വിളിക്കുന്നുവെങ്കിൽ, മറ്റു പാർട്ടികളുടെ ജനപ്രതിനിധികളെയും ക്ഷണിക്കണമായിരുന്നുവെന്നു സതീശൻ പാച്ചേനി വാദിച്ചു. ഇതിനു പിന്നാലെയാണ് ജയരാജനും പാച്ചേനിയും തമ്മിൽ വാക്കേറ്റമുണ്ടായത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.