കടവത്തൂർ വെസ്റ്റ് യു പി സ്‌കൂൾ ഹൈട്ടെക്ക് ആകുന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായി ഭൗതികവും, അക്കാദമികവുമായ നിരവധി മാറ്റങ്ങൾ കടവത്തൂർ വെസ്റ്റ് യു പി
 സ്‌കൂളിൽ ഇതിനോടകം തന്നെ രക്ഷിതാക്കളുടെയും, മാനേജ്‌മെന്റിന്റെയും ,പൂർവ്വ വിദ്യാർഥികളുടെയും ക്രിയാത്മക ഇടപെടലിൽ നടപ്പിലാക്കിയിട്ടുണ്ട്.

പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ നടത്താൻ പോകുന്ന മറ്റൊരു
 പദ്ധതിയാണ് എല്ലാ ക്‌ളാസ് മുറികളിലും ഹൈടെക്ക് ആക്കാനുള്ള പദ്ധതി. *"സ്മാർട്ട് കടവത്തൂർ വെസ്റ്റ് യു പി സ്‌കൂൾ"* 13 ലക്ഷം രൂപ ചിലവ് വരുന്ന ഈ പ്രോജക്ടിന് സ്മാർട്ട് കൂത്തുപറമ്പ് പദ്ധതിയുടെ ഭാഗമായി MLA ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി തുക സ്‌കൂളിലെ അധ്യാപകരും, രക്ഷിതാക്കളും, പൊതു ജനങ്ങളൂം കൈകോർത്തു കൊണ്ടാണ് ഈയൊരു മഹത്തായ ഉദ്യമത്തിന് തയ്യാറെടുത്തിരിക്കുന്നത്.അക്കാദമിക മാസ്റ്റർ പ്ലാൻ സമർപ്പണം ഇന്ന് വൈകുന്നേരം വെസ്റ്റ് യുപി സ്‌കൂളിൽ ചേർന്ന ചടങ്ങിൽ *പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂർ മഹമൂദ്* നിർവഹിച്ചു.
സ്മാർട്ട് കടവത്തൂർ വെസ്റ്റ് യുപി സ്‌കൂൾ പദ്ധതി യാഥാർഥ്യമായാൽ നമ്മുടെ സ്‌കൂൾ അക്കാദമിക് രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തുമെന്നും, ഇത് നമ്മുടെ വിദ്യാലയത്തിന് ഭാവിയിൽ മുതൽ കൂട്ടാകുമെന്നും ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് എല്ലാവരും അകമഴിഞ് സഹായിക്കാൻ മുന്നോട്ട് വരണമെന്നും ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങിൽ ഉസ്സൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു, അശോകൻ മാസ്റ്റർ, വാർഡ് മെമ്പർ നല്ലൂർ ഇസ്മായിൽ, KM മൊയ്തു മാസ്റ്റർ ,നസീമ ചാമാളിയത്തിൽ,M ഗഫൂർ, TM അഷ്‌റഫ് മാസ്റ്റർ,മഹേന്ദ്രൻ മാസ്റ്റർ, സമദ് അറക്കൽ, എന്നിവർ പങ്കെടുത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.