പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: കഴിഞ്ഞ പുതുക്കല്‍ സമയത്ത് ഫോട്ടോ എടുത്ത് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവരില്‍ നിന്നും, ഇതേവരെ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത കുടുംബങ്ങളില്‍ നിന്നും മാത്രം പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ 15 മുതല്‍ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സ്വീകരിക്കും
      നിലവില്‍ ഏതെങ്കിലും റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടവര്‍ക്ക്  റേഷന്‍ കാര്‍ഡ് വിഭജനം നടത്തി പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍, തെറ്റ് തിരുത്തല്‍, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിക്കില്ലെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
      അപേക്ഷാഫോറം താലൂക്ക് സപ്ലൈ ഓഫിസുകളിലും, പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റിലും ലഭിക്കും  ഫോറത്തിന്റെ മാതൃക റേഷന്‍ കടകളിലും, വില്ലേജ് ഓഫീസുകളിലും, ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലും ലഭിക്കും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.