സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്ത് കേ​ര​ളം മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി






ക​ണ്ണൂ​ർ: സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്ത് കേ​ര​ളം മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ലെ മ​റ്റു​ ജി​ല്ല​ക​ളി​ൽ ചി​ല​പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല​രീ​തി​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ജി​ല്ല​യു​ടെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഇ​തി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് സാ​ധി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ധ​ർ​മ​ടം അ​സം​ബ്ലി മ​ണ്ഡ​ല​ത്തെ സം​സ്ഥാ​ന​ത്തെ ആ​ദ്യ സ​ന്പൂ​ർ​ണ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൗ​ഹൃ​ദ മ​ണ്ഡ​ല​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മൂ​ന്നു​പെ​രി​യ താ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ന്ന ക​ണ​ക്കെ​ടു​പ്പി​ൽ 1504 പേ​ർ വീ​ട്ടി​ലെ​ത്തി​യു​ള്ള പ​രി​ച​ര​ണ​വും 170 പേ​ർ ഫി​സി​യോ​തെ​റാ​പ്പി​യും ആ​വ​ശ്യ​മു​ള്ള​വ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കാ​ൻ​സ​ർ രോ​ഗി​ക​ളാ​യ 400ലേ​റെ പേ​രും നൂ​റോ​ളം വൃ​ക്ക​രോ​ഗി​ക​ളും 700ലേ​റെ വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​മു​ള്ള​വ​രും സാ​ന്ത്വ​ന പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള​വ​രാ​ണ്. ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ​വ​ർ, പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മാ​ന​സി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വി​ക്കു​ന്ന​വ​ർ, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് അ​നു​ഭ​വി​ക്കു​ന്ന​വ​ർ തു​ട​ങ്ങി സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​രും ഏ​റെ​യു​ണ്ട്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​വും ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ്പ​ർ​ശം പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളും മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ഫി​സി​യോ​തെ​റാ​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ലി​യേ​റ്റീ​വ് കെ​യ​ർ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കും. ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് രോ​ഗി​ക​ളെ കൊ​ണ്ടു​പോ​വാ​നു​ള്ള വാ​ഹ​ന സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തും. ​പോ​ഷ​കാ​ഹാ​രം ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് അ​ത് എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ഉ​ട​ൻ ത​ന്നെ ന​ട​പ്പാ​ക്കും. ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി വീ​ടു​ക​ളി​ൽ വ​ച്ച് ത​ന്നെ ഡോ​ക്ട​ർ​മാ​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രോ​ഗ്യ​വ​കു​പ്പ്, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ്പ​ർ​ശം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും രോ​ഗ​ങ്ങ​ളാ​ൽ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും സാ​ന്ത്വ​ന​പ​രി​ച​ര​ണ​മെ​ത്തി​ക്കാ​ൻ ഐ​ആ​ർ​പി​സി പോ​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന സേ​വ​നം ശ്ലാ​ഘ​നീ​യ​മാ​ണ്. ഉ​യ​ർ​ന്ന ജോ​ലി​യു​ള്ള​വ​ർ അ​ട​ക്കം ജോ​ലി​സ​മ​യ​ത്തി​ന് മു​ന്പും ശേ​ഷ​വും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​യി കാ​ണാ​നാ​വു​ന്ന​ത് അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കെ.​കെ. രാ​ഗേ​ഷ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​എ.​ടി. മ​നോ​ജ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​ൻ എം​എ​ൽ​എ പി. ​ജ​യ​രാ​ജ​ൻ സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്തെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ഡി​പി​സി അം​ഗം കെ. ​ഗോ​വി​ന്ദ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ്ര​തി​നി​ധി പി. ​ബാ​ല​ൻ, കെ.​വി. ബാ​ല​ൻ, കെ.​ഒ. സു​രേ​ന്ദ്ര​ൻ, സ​ക്ക​രി​യ്യ മാ​സ്റ്റ​ർ, പി.​കെ. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.