വിദ്യാലയ വികസന പദ്ധതിക്ക് തുടക്കം കുറിച്ചു.


01/02/18
കണ്ണൂർ: സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി എളയാവൂർ സി.എച്ച്.എം.ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി സ്കൂൾ കാമ്പസും ഗ്രൗണ്ടും സൗന്ദര്യ വത്ക്കരണത്തിന്റെ പ്രവർത്തനോദ്ഘാടനം മുൻ .എം.എൽ.എയും വിദ്യാലയ വികസന സമിതി വർക്കിംഗ് ചെയർമാനുമായ എ.പി.അബ്ദുള്ളക്കുട്ടി നിർവ്വഹിച്ചു.വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി എട്ട് കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.ഇതിന്റെ ഔദ്യോതിക പ്രഖ്യാപനം മുഖ്യമന്ത്രിയടക്കമുള്ളവരെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ധനശേഖരണാർത്ഥം കേരളലത്തിലെ പ്രശസ്തരായ ഗായകരെ പങ്കെടുപ്പിച്ച് കൊണ്ട് 2018 ഏപ്രിൽ ഒന്നിന് മെഗാ മ്യൂസിക്കൽ നൈറ്റും സംഘടിപ്പിച്ചിരിക്കുന്നു..ഇതിന്റെ ആദ്യ ടിക്കറ്റ് വിതരണം  വി.പി. മെയ്തു ഹാജിക്ക് നൽകി കൊണ്ട് എ.പി. അബ്ദുള്ള കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.പി.ടി.എ.പ്രസിഡണ്ട് പി.സി.അബ്ദുൾ റസാഖിന്റെ അധ്യക്ഷതയിൽ സ്കൂളിൽ  നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് സ്കൂൾ വികസന ഫണ്ടിലേക്ക് എ.പി.അബ്ദുള്ള കുട്ടിയുടെ ഒരു മാസത്തെ എം.പി. പെൻഷനും കോർപ്പറേഷൻ കൗൺസറായ എം.പി.മുഹമ്മദലിയുടെ ഒരു മാസത്തെ ശമ്പളവും നൽകാൻ തീരുമാനിച്ചു.സംസ്ഥാന സ്കൂൾ കലോത്സവം, നാഷണൽ അത് ലറ്റിക്ക് മീറ്റ് തുടങ്ങി
വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികളെ ചടങ്ങിൽ വച്ച് ആദരിച്ചു. കൗൺസർ എം.പി.മുഹമ്മദലി,പ്രിൻസിപ്പാൾ സി.സുഹൈൽ, മാനേജർ പി.അബ്ദുള്ള,  വി.കെ.അബ്ദുറഹീം, വി.മുഹമ്മദ് കുട്ടി, പി.മുഹമ്മദ്,ടി.ടി.നൗഷാദ്, പി.എ.കരീം, വി.പി.മുഹമ്മദ് കുട്ടി ഹാജി,  ജി.രാജേന്ദ്രൻ, എ.കെ.ഉമേഷ് ബാബു, എ. അഷ്റഫ്, കെ.എം കൃഷ്ണ കുമാർ, കെ.സി.മുഹമ്മദ് ഫൈസൽ, കെ.പി.വിനോദ് കുമർ, ടി.പി.അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു.പ്രധാന അധ്യാപകൻ പി.പി.സുബൈർ സ്വാഗതവും പി.സി.മഹമൂദ് നന്ദിയും പറഞ്ഞു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.