ഇ. അഹമ്മദ് അനുസ്മരണ സമ്മേളനം ഫെബ്രുവരി 3ന് കണ്ണൂരില്‍


കണ്ണൂര്‍: മുസ്ലീം ലീഗ് നേതാവായിരുന്ന ഇ. അഹമ്മദിന്റെ ഒന്നാം ചരമവാര്‍ഷകത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഫെബ്രുവരി 3ന് കണ്ണൂരില്‍ നടക്കും. ടൊണ്‍ സ്‌ക്വയറില്‍ 3ന് രാവിലെ 9.30ന് ഫോട്ടോ പ്രദര്‍ശനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുന്നത്.
    ഇ. അഹമ്മദ് ലോകരാജ്യങ്ങളിലെ തലവന്‍മാരുമായി നടത്തിയ കൂടിക്കാഴ്ച, ഐക്യരാഷ്ട്ര സഭയടക്കം അന്താരാഷ്ട്ര വേദികളിലെ സാന്നിധ്യം, പ്രധാന പരിപാടികള്‍ ഉള്‍പ്പെടെയുള്ള ഓര്‍മ്മകള്‍ അയവിറക്കുന്ന ഫോട്ടോകള്‍ ഉള്‍പ്പെടുന്നതാണ് ഫോട്ടോ പ്രദര്‍ശനം. രാവിലെ 9.30ന് ഇന്ത്യ-2019 എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.എല്‍.എയാണ്. പി.സുരേന്ദ്രന്‍, കെ.സുധാകരന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. കെ.സി. ജോസഫ് എം.എല്‍എ, വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, സതീശന്‍ പാച്ചേനി, അബ്ദുറഹ്മാന്‍ കല്ലായ്, റയീസ് അഹമ്മദ്, പി.കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
     പത്രസമ്മേളനത്തില്‍ ജില്ലാ ലീഗ് സെക്രട്ടറി കെ.പി.താഹിര്‍, മണ്ഡലം പ്രസിഡന്റ് ഫാറൂഖ് വട്ടപ്പൊയില്‍, ജനറല്‍ സെക്രട്ടറി സി.സമീര്‍, ട്രഷറര്‍ പി.സി. അഹമ്മദ്കുട്ടി, അഷ്‌റഫ് ബംഗാളി മുഹല്ല എന്നിവര്‍ പങ്കെടുത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.