ക​ണ്ണൂ​ര്‍ ബീ​ച്ച് റ​ണ്‍ മി​നി മാ​ര​ത്ത​ണ്‍ നാ​ളെ

ക​ണ്ണൂ​ര്‍: ആ​രോ​ഗ്യ​വും കാ​യി​ക​ക്ഷ​മ​ത​യു​മു​ള്ള ജ​ന​ത​യാ​ണ് നാ​ടി​ന് വേ​ണ്ട​തെ​ന്ന സ​ന്ദേ​ശ​വു​മാ​യി നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ക​ണ്ണൂ​ര്‍ ബീ​ച്ച് റ​ണ്‍ മി​നി മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ ആ​റി​ന് പ​യ്യാ​മ്പ​ലം പാ​ര്‍​ക്കി​ല്‍ നി​ന്നു തു​ട​ങ്ങി അ​വി​ടെ ത​ന്നെ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ബീ​ച്ച് റ​ണ്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​നത്തി​ൽ അ​റി​യി​ച്ചു.
ആ​രോ​ഗ്യ​മു​ള്ള ജ​ന​ത​യെ സൃ​ഷ്ടി​ക്കു​വാ​നും വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നും ല​ക്ഷ്യ​മി​ട്ടുള്ള ​ബീ​ച്ച് റ​ണ്ണി​ന് വി​ദേ​ശ​താ​ര​ങ്ങ​ള​ട​ക്കം പ​ങ്കെ​ടു​ക്കും. ഇ​തോ​ടെ ബീ​ച്ച് റ​ണ്‍ മൂ​ന്നാം വ​ര്‍​ഷ​ത്തി​ലേ​ക്ക് ക​ട​ക്കും. മും​ബൈ മാ​ര​ത്ത​ണി​ന്‍റെ ടൈം​മി​ഗ് ഗ്രൂ​പ്പാ​ണ് ബീ​ച്ച് റ​ണ്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീം ​മു​ന്‍ ക്യാ​പ്റ്റ​നും ഹോ​ക്കി പ​രി​ശീ​ക​നു​മാ​യ ജൂ​ഡ് ഫെ​ലി​ക്‌​സാ​ണ് മാ​ര​ത്ത​ണി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ര്‍.
രാ​ജ്യാ​ന്ത​രം (എ​ലൈ​റ്റ്), അ​മ​ച്വ​ര്‍, ഹെ​ല്‍​ത്ത് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മാ​ര​ത്തോ​ണ്‍. എ​ലൈ​റ്റി​ല്‍ 10 കി​ലോ മീ​റ്റ​ർ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍​ക്ക് യ​ഥാ​ക്ര​മം 50,000 രൂ​പ 25,000 രൂ​പ, 5000 രൂ​പ സ​മ്മാ​നം ല​ഭി​ക്കും. അ​മ​ച്വ​റി​ല്‍ 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. 10 കി​ലോ മീ​റ്റ​ർ ഓ​ട​ണം. സ​മ്മാ​ന​തു​ക 25000, 15,000, 5000 വീ​ത​മാ​ണ്. ഹെ​ല്‍​ത്ത് വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്ന് കി​ലോ മീ​റ്റ​ർ, യ​ഥാ​ക്ര​മം 5000, 2500, 1000 എ​ന്നിങ്ങ​നെ സ​മ്മാ​നം ല​ഭി​ക്കും. ബീ​ച്ച് റ​ണ്ണി​ന്‍റെ ഓ​രോ ഘ​ട്ട​വും ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ് മി​നി​മാ​ര​ത്തോ​ണി​ലൂ​ടെ അ​ത് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ​ത്തി​ക്കാ​നും അ​തോ​ടൊ​പ്പം ക​ണ്ണൂ​രി​നെ കേ​ര​ളത്തി​ലെ മാ​ര​ത്ത​ണ്‍ ഹ​ബാ​ക്കി മാ​റ്റു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.