കണ്ണാടിപ്പറമ്പ് എൽപി സ്കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണവും ബോധവൽക്കരണ ക്ലാസും

മയ്യിൽ :കണ്ണാടിപ്പറമ്പ് എൽപി സ്കൂളിൽ അക്കാദമിക്  മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. നാറാത്ത് പഞ്ചായത്ത്  വൈ:പ്രസിഡന്റ് കാണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം പ്രസാദ് അധ്യക്ഷനായി. പ്രധാന അധ്യാപിക പി ശോഭ അക്കാദമിക്  മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.നരിക്കാടൻ അജിതയും ഏറൻ ബാബു ചേർന്ന് അക്കാഡമിക് മാസ്റ്റർ പ്ലാൻ കാണി കൃഷ്ണനിൽ നിന്നും  ഏറ്റുവാങ്ങി.പി ശോഭ സ്വാഗതം പറഞ്ഞു . തുടർന്ന് രമ്യ ടീച്ചറുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തോടനുബന്ധിച്ച രക്ഷാ -കൃതൃ  ബോധവൽക്കരണ ക്ലാസും നടത്തി.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സി ജമീല നന്ദി പറഞ്ഞു.
കണ്ണാടിപ്പറമ്പ് എൽപി സ്‌കൂളിൽ കാണികൃഷ്ണൻ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്യുന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.