കണ്ണാടിപ്പറമ്പിൽ കണ്ടത് പുലിയല്ല; ലെ​പ്പേ​ർ​ഡ് ക്യാ​റ്റ്

ക​ണ്ണാ​ടി​പ്പ​റ​മ്പ് നി​ടു​വാ​ട്ട് മൈ​താ​നി​യി​ൽ പു​ലി​യെ ക​ണ്ടെ​ന്ന അ​ഭ്യൂ​ഹം ജ​ന​ത്തെ ഭീ​തി​യി​ലാ​ക്കി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പു​ല്ലൂ​പ്പി​യി​ൽ​നി​ന്നും നാ​റാ​ത്തേ​ക്ക് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു​പേ​രാ​ണ് പു​ലി​യെ പോ​ലു​ള്ള ജീ​വി അ​തി​വേ​ഗം റോ​ഡ് മു​റി​ച്ചു ക​ട​ന്ന​ത് ക​ണ്ട​ത്. ഇ​വ​ർ മ​യ്യി​ൽ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽന​ട​ത്തി​യെ​ങ്കി​ലും ഒന്നും ക​ണ്ടെ​ത്തി​യി​ല്ല. ഇ​തി​നി​ടെ പു​ലി​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന കാ​ൽ​പ്പാ​ടു​ക​ളും ക​ണ്ടെ​ത്തി. പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​റ​ള​ത്തു​നി​ന്നു​ള്ള വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി കാ​ൽ​പ്പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ കാ​ൽ​പ്പാ​ടു​ക​ൾ പു​ലി​യു​ടേ​ത​ല്ലെ​ന്നു വ്യ​ക്ത​മാ​യി. കാ​ൽ​പ്പാ​ടു​ക​ൾ ലെ​പ്പേ​ർ​ഡ് ക്യാ​റ്റ് എ​ന്ന​യി​നം​വ​ന്യ​ജീ​വി​യു​ടേ​താ​ണ​ന്നും വ​നം​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​ട്ടി​പ്പു​ലി എ​ന്നു വി​ളി​ക്കു​ന്ന ഈ ​ജീ​വി മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കി​ല്ല. നാ​യ​ക​ളെ മാ​ത്ര​മേ ഇ​വ പി​ടി​ക്കാ​റു​ള്ളൂ​വെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ ഭീ​തി ഒ​ഴി​ഞ്ഞ​ത്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ. ​സു​ധീ​ഷ് കു​മാ​ർ, കെ. ​പ്ര​ദീ​പ​ൻ, കെ. ​ഷാ​ജി, പി. ​സ​ത്യ​ൻ എ​ന്നി​വ​രാ​ണ്  പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.