തലശ്ശേരി ജഗന്നാഥക്ഷേത്ര മഹോത്സവത്തിന്​ നാളെ കൊടിയേറും

തലശ്ശേരി: ജഗന്നാഥക്ഷേത്രത്തിലെ വാര്‍ഷികമഹോത്സവം ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച്‌ അഞ്ചുവരെ വിവിധ പരിപാടികളോടെ നടക്കും. 26ന് ശിവഗിരിമഠത്തിലെ സുഗതന്‍ തന്ത്രികളുടെ മുഖ്യകാര്‍മികത്വത്തില്‍ രാത്രി 9.50ന് ഉത്സവത്തിന് കൊടിയേറും. മാര്‍ച്ച്‌ അഞ്ചിന് ആറാെട്ടഴുന്നള്ളത്തോടുകൂടി ഉത്സവം സമാപിക്കും.

27ന് രാത്രി ഏഴിന് സാംസ്കാരിക സമ്മേളനം ശിവഗിരിമഠം ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. 28ന് രാത്രി ഏഴിന് സാംസ്കാരിക സമ്മേളനം എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും.

മാര്‍ച്ച്‌ ഒന്നിന് ജഗന്നാഥക്ഷേത്രം ഭരണസമിതിയായ ജ്ഞാനോദയയോഗം പ്രസിഡന്‍റായിരുന്ന കെ.പി.രത്നാകരന്‍ അനുസ്മരണ സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച്‌ നാലിന് ഏഴിന് സമാപനസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.