മുഴപ്പിലങ്ങാട് കുളം ബസാറിൽ വ്യാജമദ്യം തടയുക എന്ന മുദ്രാവാക്യമുയർത്തി പ്രദേശത്തെ വീട്ടമ്മ നടത്തിവരുന്ന ഒറ്റയാൾ പ്രതിഷേധം ജനശ്രദ്ധയാകർഷിക്കുന്നു

മുഴപ്പിലങ്ങാട്: കുളംബസാറിനെ രക്ഷിക്കുക -വ്യാജമദ്യംതടയുക എന്ന മുദ്രാവാക്യമുയർത്തി പ്രദേശത്തെ വീട്ടമ്മ നടത്തിവരുന്ന ഒറ്റയാൾ   പ്രതിഷേധം ജനശ്രദ്ധയാകർഷിക്കുന്നു.  പച്ചവെള്ളം പോലെ  മദ്യം ഒഴുകുന്ന പ്രദേശമായി കുളംബസാറിനെ മാറ്റിയ ഛിദ്രശക്തികൾക്കെതിരെ നടത്തുന്ന ഈ സമരത്തെ നാട്ടുകാരും സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്നവരും പിന്തുണക്കണമെന്ന് സമരനായിക മുഴപ്പിലങ്ങാട് എ കെ ജി റോഡിലെ ഷിംന നിവാസിൽ ഷാമിജ എന്ന വീട്ടമ്മ ആവശ്യപ്പെട്ടു. പ്രതിഷേധ ബോർഡെഴുതി കുളംബസാറിൻറെ നെറുകെയിൽ കസേരയിട്ട് ചൊവ്വാഴ്ച ഒൻപത് മണിമുതലാണ് സമരം തുടങ്ങിയത്. സമരം തുടങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ ജനകീയ പിന്തുണയാണ് സമരനായികയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് എന്നാണ് മുഴപ്പിലങ്ങാട് നിന്നും വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് 

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.