പയ്യന്നൂരിൽ ജിംനേഷ്യത്തില്‍ പരിശീലകന്‍ തൂങ്ങിമരിച്ച നിലയില്‍

പയ്യന്നൂര്‍: ജിം മാസറ്ററെ ജിംനേഷ്യത്തിലെ പരിശീലന മെഷീനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അന്നൂര്‍ തായിനേരിയിലെ പി.വി രജീഷാ(34)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജിം കഴിഞ്ഞ് എല്ലാവരും പോയതിന് ശേഷമാണ് സംഭവം. രജീഷ് ഓടിച്ചിരുന്ന ഓട്ടോ കെട്ടിടത്തിന് താഴെ ഏറെ നേരം നിര്‍ത്തിയിട്ടത് കണ്ട് സംശയം തോന്നിയ മറ്റുഷോപിലെ ആളുകള്‍ അകത്തു കയറി നോക്കിയപ്പോഴാണ് പരിശീലന മെഷീനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ടോത്തെ ന്യൂ ഫന്റാസ്റ്റിക് ജിംനേഷ്യത്തിലെ ജിം മാസ്റ്ററാണ് രജീഷ്. അവിവാഹിതനായിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.